കെന്‍റകി: അമേരിക്കയിലെ കെന്‍റകിയിൽ പരിശീലന ദൗത്യത്തിനിടെ രണ്ട് ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്ററുകൾ തകർന്ന് 9 സൈനികർ കൊല്ലപ്പെട്ടു. അമേരിക്കൻ ആർമിയുടെ 9 സൈനികരാണ് മരിച്ചതെന്ന് സൈനിക ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.
സൈനിക താവളത്തിന് സമീപം നടന്ന പരിശീലന പറക്കലിനിടെയാണ് അപകടം. അപകട കാരണം എന്താണെന്ന് വ്യക്തമല്ല. സംഭവത്തിൽ അന്വേഷണം നടന്നുവരികയാണ്.
പരിശീലന ദൗത്യത്തിനിടെ രണ്ട് എച്ച്എച്ച് 60 ബ്ലാക്ക്‌ഹോക്ക് ഹെലികോപ്റ്ററുകൾ തകർന്നതായി യുഎസ് ആർമി വക്താവ് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്