86 ശതമാനം സിഇഒമാരും 12 മാസത്തിനിടെ സാമ്പത്തിക മാന്ദ്യം പ്രതീക്ഷിക്കുന്നെന്ന് സര്‍വേ

OCTOBER 4, 2022, 2:27 PM

വാഷിംഗ്ടണ്‍: ആഗോള സിഇഒമാരില്‍ 86 ശതമാനം പേരും ഒരു വര്‍ഷത്തിനകം സാമ്പത്തിക മാന്ദ്യം ഉണ്ടായേക്കുമെന്ന കണക്കുകൂട്ടലിലാണെന്ന് കെപിഎംജി സര്‍വേ. മാന്ദ്യം അധികം തീവ്രതയില്ലാത്തതായിരിക്കുമെന്നും ഹ്രസ്വകാലത്തേക്ക് മാത്രം നീണ്ടുനില്‍ക്കുന്നതായിരിക്കുമെന്നും സിഇഒമാര്‍ കണക്കാക്കുന്നു. മാന്ദ്യം കനത്ത ആശങ്ക പരത്തുന്നെന്ന് 14% സിഇഒമാര്‍ പറയുന്നു. വര്‍ഷാദ്യത്തില്‍ നടത്തിയ സര്‍വേയില്‍ 9% ആളുകള്‍ക്ക് മാത്രമാണ് ഈ അഭിപ്രായം ഉണ്ടായിരുന്നത്. കോവിഡ് മഹാമാരിയുടെ ക്ഷീണമാണ് മാന്ദ്യത്തിന് കാരണമാകുകയെന്ന് 15% സിഇഒമാര്‍ അഭിപ്രായപ്പെട്ടു.

അതേസമയം വരുന്ന വര്‍ഷങ്ങള്‍ ആഗോള സാമ്പത്തിക വളര്‍ച്ചയുടേതാണെന്ന് 71% സിഇഒമാര്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു. മുന്‍പത്തെ സര്‍വേയിലേതിനേക്കാള്‍ 11% അധികമാണിത്. തങ്ങളുടെ സ്ഥാപനം വരും വര്‍ഷങ്ങളില്‍ വളരുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചത് 85% ആളുകളാണ്. 

ജൂലൈ 12 നും ഓഗസ്റ്റ് 24 നും ഇടയില്‍ നടത്തിയ സര്‍വേയില്‍ പങ്കെടുത്തത് 1,325 സിഇഒമാരാണ്. 500 മില്യണ്‍ ഡോളര്‍ വാര്‍ഷിക വരുമാനമുള്ള കമ്പനികളുടെ സിഇഒമാര്‍ക്കാണ് സര്‍വേയില്‍ പങ്കെടുക്കാന്‍ അവകാശം. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam