ന്യൂ ഹേവനിൽ കെട്ടിടം തകർന്ന് 8 പേർക്ക് പരിക്ക് 

JUNE 3, 2023, 5:41 AM

കണക്റ്റിക്കട്ടിലെ ന്യൂ ഹേവനിൽ കെട്ടിടം ഭാഗികമായി തകർന്നതിനെ തുടർന്ന് നിരവധി പേർക്ക് പരുക്ക്. അപകടത്തിൽ നിന്നും നിരവധിപേരെ രക്ഷപ്പെടുത്തിയതായി അധികൃതർ അറിയിച്ചു.

ഏഴ് രോഗികൾക്ക് ചതവുകളും ചെറിയ പരിക്കുകളും ഉണ്ടെന്ന് വക്താവ് മാർക്ക് ഡി അന്റോണിയോ പറഞ്ഞു. അവരെ ചികിത്സിക്കുകയും വിലയിരുത്തുകയും ചെയ്യുകയാണ് എന്നും ഒരു രോഗി ഗുരുതരാവസ്ഥയിൽ ഉണ്ട് എന്നും എന്നാൽ അയാളുടെ പരിക്കുകളെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ തന്റെ കൈയിൽ ഇല്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലഫായെറ്റ് സ്ട്രീറ്റിലാണ് സംഭവം നടന്നതെന്ന് സിബിഎസ് ന്യൂസ് അഫിലിയേറ്റ് ഡബ്ല്യുഎഫ്എസ്ബിയോട് ന്യൂ ഹേവനിനായുള്ള എമർജൻസി ഓപ്പറേഷൻസ് ഡയറക്ടർ റിക്ക് ഫോണ്ടാന സ്ഥിരീകരിച്ചു. 

vachakam
vachakam
vachakam

അതേസമയം അപകടത്തിൽ മരണങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് മേയർ ജസ്റ്റിൻ എലിക്കർ സ്റ്റേഷനിൽ അറിയിച്ചു. അഗ്നിശമന സേനയെത്തി ആറ് പേരെ കെട്ടിടത്തിൽ നിന്ന് പുറത്തെടുത്തതായി അദ്ദേഹം പിന്നീട് പറഞ്ഞു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam