മനുഷ്യക്കടത്ത് കേസ്: ടെക്‌സാസില്‍ നാല് ഇന്ത്യന്‍ വംശജര്‍ അറസ്റ്റില്‍

JULY 9, 2024, 7:11 PM

ടെക്‌സാസ്: മനുഷ്യക്കടത്ത് കേസുമായി ബന്ധപ്പെട്ട് യുഎസിലെ ടെക്സാസിലെ പ്രിന്‍സ്റ്റണില്‍ നാല് ഇന്ത്യന്‍ വംശജര്‍ അറസ്റ്റിലായി. പ്രിന്‍സ്റ്റണിലെ കോളിന്‍ കൗണ്ടിയിലാണ് ചന്ദന്‍ ദാസിറെഡ്ഡി (24), സന്തോഷ് കട്കൂരി (31), ദ്വാരക ഗുണ്ട (31), അനില്‍ മാലെ (37) എന്നിവരെ പ്രിന്‍സ്റ്റണ്‍ പൊലീസ് അറസ്റ്റ് ചെയ്തത്. 

ഒരു വീട്ടില്‍ 15 ഓളം സ്ത്രീകള്‍ തറയില്‍ ഉറങ്ങുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ്. കോളിന്‍ കൗണ്ടിയിലെ ഗിന്‍സ്ബര്‍ഗ് ലെയ്നിലെ ഒരു വീട്ടില്‍ മനുഷ്യക്കടത്ത് റാക്കറ്റിനെ കുറിച്ച് മാര്‍ച്ചില്‍  പരാതി ലഭിച്ചതായും തുടര്‍ന്ന് അന്വേഷണം ആരംഭിച്ചതായും പ്രിന്‍സ്റ്റണ്‍ പോലീസ് വകുപ്പ് അറിയിച്ചു.

കീട നിയന്ത്രണ വിഭാഗത്തിലെ ഉദ്യോഗസ്ഥരാണ് പൊലീസില്‍ വിവരം അറിയിച്ചത്. ഈ വീട്ടിലെത്തിയ കീട നിയന്ത്രണ വിഭാഗത്തിലെ ഇന്‍സ്പെക്ടര്‍ അകത്തു കടന്നപ്പോള്‍ ഓരോ മുറിയിലെയും തറയില്‍ 15 ഓളം സ്ത്രീകള്‍ ഉറങ്ങുന്നത് കണ്ടു. നിരവധി സ്യൂട്ടകേസുകളും വീട്ടിലുണ്ടായിരുന്നു. 

vachakam
vachakam
vachakam

മനുഷ്യക്കടത്ത് നടക്കുന്നതായി പറയപ്പെടുന്ന വീടിനുള്ളില്‍ നിരവധി കമ്പ്യൂട്ടര്‍ ഇലക്ട്രോണിക് ഉപകരണങ്ങളും ബ്ലാങ്കറ്റുകളും ഉണ്ടായിരുന്നെങ്കിലും ഫര്‍ണിച്ചറുകളൊന്നും ഉണ്ടായിരുന്നില്ലെന്ന് പോലീസ് പറഞ്ഞു.

കട്കൂരിയുടെയും ഭാര്യ ദ്വാരക ഗുണ്ടയുടെയും ഉടമസ്ഥതയിലുള്ള നിരവധി ഷെല്‍ കമ്പനികളില്‍ ജോലി ചെയ്യാന്‍ തങ്ങളെ നിര്‍ബന്ധിച്ചതായി വീട്ടില്‍ നിന്ന് രക്ഷപ്പെടുത്തിയ 15 സ്ത്രീകള്‍ ആരോപിച്ചതായി പോലീസ് പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam