മേയില്‍ കമ്പനികള്‍ ജോലിക്കെടുത്തത് 3.39 ലക്ഷം ആളുകളെ; തൊഴിലില്ലായ്മാ നിരക്ക് 3.7%

JUNE 3, 2023, 1:55 AM

വാഷിംഗ്ടണ്‍: പണപ്പെരുപ്പത്തെയും ഉയര്‍ന്ന പലിശ നിരക്കിനെയും വെല്ലുവിളിച്ച് യുഎസില്‍ ഹയറിംഗ് പൊടിപൊടിക്കുന്നു. മേയ് മാസത്തില്‍ കമ്പനികള്‍ ജോലിക്കെടുത്തത് 3.39 ലക്ഷം ആളുകളെയാണ്. 

അതേസയം തൊഴിലില്ലായ്മാ നിരക്കില്‍ നേരിയ വര്‍ധന ദൃശ്യമായി. അഞ്ച് പതിറ്റാണ്ട് കാലത്തെ താഴ്ന്ന തൊഴിലില്ലായ്മാ നിരക്കായ 3.4 ശതമാനത്തില്‍ നിന്ന് 3.7 ശതമാനത്തിലേക്കാണ് തൊഴിലില്ലായ്മാ നിരക്ക് വര്‍ധിച്ചത്. ഒക്‌റ്റോബറിന് ശേഷമുള്ള ഉയര്‍ന്ന നിരക്കാണിത്. 

പലിശ നിരക്ക് വര്‍ധന ഇനി ഉണ്ടാവില്ലെന്ന് യുഎസ് ഫെഡ് സൂചിപ്പിച്ചിരുന്നു. എന്നാല്‍ മേയിലെ റെക്കോഡ് ഹയറിംഗും പണപ്പെരുപ്പം വീണ്ടും ഉയരാനാരംഭിച്ചതും ഫെഡറല്‍ റിസര്‍വ് പദ്ധതികളെ അട്ടിമറിച്ചേക്കാം. 

vachakam
vachakam
vachakam

പ്രൊഫഷണല്‍ ആന്‍ഡ് ബിസിനസ് സര്‍വീസ് മേഖലകളാണ് കൂടുതല്‍ പേരെ മേയില്‍ ഹയര്‍ ചെയ്തത്. 64,000 ആളുകള്‍ക്ക് ഈ മേഖല തൊഴില്‍ നല്‍കി. ഹോസ്പിറ്റാലിറ്റി-ലെഷര്‍ മേഖലയില്‍ 48000 പേര്‍ക്ക് തൊഴില്‍ ലഭിച്ചു. നിര്‍മാണ മേഖലയില്‍ 25000 ആളുകള്‍ക്കും തൊഴില്‍ കിട്ടി. യുഎസ് സര്‍ക്കാര്‍ 56,000 ആളുകളെയാണ് ജോലിക്കെടുത്തത്. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam