അഹ്മദ് അർബെറിയുടെ മരണത്തിൽ പ്രതികൾക്കെതിരെ കൊലക്കുറ്റം

NOVEMBER 25, 2021, 9:37 AM

കറുത്ത വർഗക്കാരനായ അഹ്മദ് അർബെറിയെ കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്കെതിരെ  കൊലക്കുറ്റത്തിന് ശിക്ഷ വിധിച്ചു . ഗ്രെഗ് മക്‌മൈക്കൽ,  ട്രാവിസ് മക്‌മൈക്കൽ,  വില്യം റോഡി ബ്രയാൻ എന്നിവരെയാണ് ശിക്ഷയ്ക്ക് വിധിച്ചത് .  മാരകമായ വെടിയുതിർത്ത ട്രാവിസ് മക്‌മൈക്കിൾ ദുരുപയോഗം ഉൾപ്പെടെയുള്ള എല്ലാ കേസുകളിലും ശിക്ഷിക്കപ്പെട്ടു.

ശിക്ഷിക്കുന്നതിന് മുമ്പ് ജൂറി ഏകദേശം 10 മണിക്കൂറോളം ചർച്ച നടത്തി. എല്ലാവരും കുറഞ്ഞത് ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കേണ്ടി വരും . അത് പരോൾ നൽകിയാണോ ,അല്ലാതെയാണോ   എന്ന് തീരുമാനിക്കേണ്ടത് ജഡ്ജിയാണ്.

2020 ഫെബ്രുവരിയിൽ  ജോഗിംഗ് ചെയ്യുന്നതിനിടെ 25 കാരനായ അർബെറി വെടിയേറ്റ് മരിച്ചത് . കൊലപാതകം ആദ്യം പരിമിതമായ ശ്രദ്ധ മാത്രമാണ്  ആകർഷിച്ചത് . എന്നാൽ വെടിവെപ്പിന്റെ  വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതോടെ , കറുത്തവർഗ്ഗക്കാർക്കെതിരെയുള്ള അതിക്രമത്തിന്റെ  മറ്റൊരു ഉദാഹരണമായി അർബെറിയുടെ മരണം മാറി. 

vachakam
vachakam
vachakam


വിധിപ്രസ്താവം കഴിഞ്ഞ് നിമിഷങ്ങൾക്കകം അർബെറിയുടെ പിതാവ് മാർക്കസ് അർബെറി സീനിയർ കോടതിമുറിക്ക് പുറത്ത് പിന്തുണക്കാരെ കെട്ടിപ്പിടിച്ച് കരയുന്നതും കണ്ടു.ജോർജ്ജ് ഫ്ലോയ്ഡിന്റെ കൊലപാതകത്തിന് ശേഷം അമേരിക്കയിൽ കോളിളക്കം സൃഷ്ടിച്ച ഒന്നായിരുന്നു ഈ കേസ്

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam