ഒക്ലഹോമ: ഞായറാഴ്ച പുലര്‍ച്ചെ ഒക്ലഹോമയിലെ ഒരു വസതിയില്‍ നടന്ന തര്‍ക്കത്തിനിടെയുണ്ടായ വെടിവെപ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റെന്നും പൊലീസ് അറിയിച്ചു.
പുലര്‍ച്ചെ രണ്ട് മണിയോടെ പൊലീസിനെ വീട്ടിലേക്ക വിളിച്ചു വരുത്തുകയായിരുന്നു. പരിക്കേറ്റവരില്‍ ഒരാള്‍ സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചുയ. മറ്റ് നാലുപേരെ ഗുരുതര പരിക്കുകളോടെ പൊലീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയില്‍ എത്തിച്ചവരില്‍ ഒരാള്‍ പിന്നീട് അവിടെവെച്ച് മരിച്ചു.
സംഭവസമയത്ത് നാല് കൊച്ചുകുട്ടികള്‍ വീടിന്റെ പുറകുവശത്തെ മുറിയില്‍ ഉണ്ടായിരുന്നെങ്കിലും അവര്‍ക്ക് പരിക്കൊന്നും പറ്റിയില്ലെന്ന് പൊലീസ് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്