ചിന്താ ജറോമും ചിന്തയില്ലാസർക്കാരും

JANUARY 26, 2023, 9:11 PM

ഒരു പേരിലെന്തിരിക്കുന്നുവെന്ന് പറയാറുണ്ടെങ്കിലും. അതിലാണെല്ലാമിരിക്കുന്നതെന്നുള്ളതാണ് സത്യം. ഒരു കുഞ്ഞ് ഈ ലോകത്തേക്ക് കടന്നുവരുമ്പോൾ ആ കുഞ്ഞിനുവേണ്ടി മാതാപിതാക്കളെടുക്കുന്ന ഏറ്റവും പ്രധാനപ്പെട്ട മാർക്കറ്റിംഗ് തീരുമാനമാണ് ഭാവിയിൽ അയാൾ ഉപയോഗിക്കുന്ന ബ്രാന്റ് നെയിം. ചിലർക്കത് ലോട്ടറിപോലെയാണ്. അത്തരമൊരു ബംബർ ലോട്ടറി അടിച്ചവ്യക്തിയാണ് നമ്മുടെ യുവജന കമ്മിഷൻ ചെയർപേഴ്‌സനായ ചിന്താ ജറോം.

ദീർഘ കാലത്തെ പോരാട്ടങ്ങൾക്കൊടുവിൽ ശമ്പളകുടിശ്ശിക സർക്കാരിൽ നിന്ന് ഈടാക്കിയ സഖാവ് ചിന്ത ജെറോമിന് അഭിവാദ്യങ്ങളർപ്പിക്കാൻ ഈ നാട്ടിലെ കൊള്ളാവുന്ന ചെറുപ്പാക്കാർ മുന്നോട്ടുവന്നിട്ട്. അവരിൽ മുമ്പനാണ് മുൻ എംഎൽഎ ശബരിനാഥൻ.

അനുദിനം ദാരിദ്രത്തിലേക്ക് കൂപ്പുകുത്തിവീണുകൊണ്ടിരിക്കുന്ന കേരളത്തിലെ ജനതയെ കണ്ടില്ലെന്നുനടിച്ച്  ഇടംവലം നോക്കാതെ എട്ടരലക്ഷം രൂപ വാരിയെറിഞ്ഞ ഇടതുപക്ഷ സർക്കാരിനെയും മന്ത്രിമാരായ മുഹമ്മദ് റിയാസിനേയും രാജഗോപാലന്മരേയും എത്ര അഭിനന്ദിച്ചാലും അധികമാകില്ല. ചിന്ത ചോദിക്കാതെയാണ് ശമ്പളം ഇരട്ടിയാക്കിയത്. അതായത് 50000 രൂപയിൽ നിന്നും ഒറ്റയടിക്ക് ഒരു ലക്ഷമാക്കിയതത്രെ. അതും മുൻകാല പ്രാബല്യത്തോടെ. 

vachakam
vachakam
vachakam

ഈ മിടുമിടുക്കിയ യുവജന കമ്മിഷൻ ചെയർപേഴ്‌സനായി നിയമിതയാകുന്നത് 2016ലാണ്. അതോടെ യുവജനപ്രസ്ഥാനത്തിന് വലിയ മാറ്റമൊന്നുമുണ്ടായില്ലെങ്കിലും ചിന്താ ജറോമിൽ അതിഭയങ്കരമായ മാറ്റങ്ങൾ അനുദിനം സംഭവിച്ചുകൊണ്ടിരിക്കുകയാണ്. അത് അപ്പപ്പോൾ മാലോകരെ അറിയിക്കുന്നത് നമ്മുടെ ട്രോളർമാരാണ്.

2017ൽ ഓർത്തഡോക്‌സ് ക്രിസ്ത്യൻ യൂത്ത് മുവ്‌മെന്റിന്റെ 81-ാം വാർഷീക സമ്മേളനത്തിൽ കേരളത്തിലെ അമ്മമാർക്കെല്ലാം ജിമിക്കിക്കമ്മൽ ഇല്ല, എല്ലാ അമ്മമാരുടേയും ജിമിക്കിയും കമ്മലും മോഷ്ടിച്ചുകൊണ്ടുപോകുന്ന അച്ഛന്മാരും കേരളത്തിലില്ല. ഇനി അഥവാ അമ്മയുടെ ജിമിക്കിയും കമ്മലും മോഷ്ടിച്ചുകൊണ്ടുപോയാൽ ആ ദേഷ്യത്തിന് ബ്രാണ്ടിയെടുത്തുകുടിക്കുന്ന അച്ഛന്മാരും കേരളത്തില്ല. എന്നിട്ടും ആ പാട്ട് ഇത്രയ്ക്ക് ഹിറ്റായി എന്ന് നമ്മൾ ചിന്തിക്കണം. ഹോ, ആ ചിന്താശകലം കേരളസമൂഹത്തെ എത്രമാത്രം ആഴത്തിലിരുന്ന് ചിന്തിക്കാനാണ് പ്രേരിപ്പിച്ചതെന്നോർക്കണം. അന്ന് ചിന്താ ജറോമിന് മറ്റൊരു ലോട്ടറിയടിച്ചതുവഴി  നേടിയ കീർത്തി ചില്ലറയല്ലായിരുന്നു.

ഇതുമാത്രമോ, കാലത്തെ അതിശയിപ്പിച്ച 10 പെൺയൗവനങ്ങളെക്കുറിച്ചൊരു കിത്താബുമെഴുതിയ മഹതിയാണ് ചിന്താ ജറോം.  വിവിധ രംഗങ്ങളിൽനിന്നുള്ള പത്ത് സ്ത്രീകളെയാണ്  അടിമുതൽ മുടിവരെ വർണ്ണിച്ചെഴുതിയത്. അതിൽ കാലാവസ്ഥാവ്യതിയാനത്തിനെതിരെ ഒറ്റയാൾ പോരാട്ടം നടത്തുന്ന ഗ്രെറ്റ തൻബർഗ് ഉണ്ട്. കോവിഡിനെ മാത്രമല്ല ത്രീവ്രവാദത്തെയും എങ്ങണെയാണ് നേരിടേണ്ടത് എന്ന് ലോകത്തെ പഠിപ്പിച്ച ജെസീന്ത ആർഡർ ഉണ്ട്.

vachakam
vachakam
vachakam

അതിൽ പതിനൊന്നാമത്തെ താരം ഝാ ചിന്താ ജറോം തന്നെയാണ്. പറഞ്ഞിട്ടെന്തുകാര്യം ഒരു മലയാളി സ്ത്രീആയതുകൊണ്ടു മാത്രം തഴയപ്പെട്ടു. എന്നാൽ ഇടതുസർക്കാർ ഒരുകാരണവശാലം ചിന്തയെ തഴയില്ലെന്ന് ഇറപ്പിച്ചിരിക്കുകയാണ്. അതുകൊമ്ടാണല്ലോ 2018 മുതൽ ഒരു ലക്ഷം രുപ ശമ്പളം ചിന്തയ്ക്ക് എണ്ണിയെണ്ണിക്കൊടുത്തത്. 

യുവജന കമ്മീഷനുള്ള ശമ്പള കുടിശ്ശിക ആവശ്യപ്പെട്ട്? ഇനി ചിന്ത തന്നെ കത്തയച്ചെങ്കിൽ അതിലെന്താണ് തെറ്റ്. അവരുടെ കാര്യം അവരല്ലാതെ മര്‌റാരുപറയാൻ ഒന്നു പറഞ്ഞുകിട്ടേണ്ടതാമസമെ ഉണ്ടായിരുന്നുള്ളു ശമ്പള കുടിശ്ശിക 8.50 ലക്ഷം രൂപ അനുവദിച്ചു;  മന്ത്രി റിയാസ് ഉടനെ ഉത്തരവിട്ടില്ലെ..! ചോദിച്ചിട്ട് കൊടുത്തതിനണോ പരാതി. എന്നാൽ ഇതുകണ്ടിട്ട് ഇനി

പല സ്ഥാപനങ്ങളിലേയും തലപ്പത്തുള്ളവർ തങ്ങൾക്കും മുൻകാല പ്രാബല്യത്തോടെ ശമ്പളം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ചാടിപ്പുറപ്പെടുകയൊന്നും വേണ്ടാകെട്ടോ..! പാവം സർക്കാർ പെട്ട് പോകും. സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമാണ്. 5 മാസമായി കെട്ടിട നിർമാണ തൊഴിലാളികൾക്ക് പെൻഷൻ പോലും ഇല്ല. ആശ്വാസ കിരണം പെൻഷൻ മുടങ്ങിയിട്ട് 1 വർഷമായി. സർക്കാർ ജീവനക്കാർക്ക് 4 ഗഡു ഡി എ കുടിശികയാണ്

vachakam
vachakam

. പെൻഷൻകാർക്കും 4 ഗഡുക്കൾ കുടിശികയാണ്. പെൻഷൻ പരിഷ്‌കരണ കുടിശിക 2 ഗഡുക്കൾ സർക്കാർ തടഞ്ഞ് വച്ചിരിക്കുകയാണ്. 12000 കോടി രൂപ കരാറുകാർക്ക് നൽകാനുണ്ട്. പദ്ധതി ചെലവ് പോലും നാൽപത് ശതമാനം വെട്ടി ചുരുക്കി. ലൈഫ് മിഷൻ പണമില്ലാത്തത് കൊണ്ട് നിശ്ചലമാണ്. 9 ലക്ഷം പേരാണ് ലൈഫ് മിഷൻ വീടിന് അപേക്ഷിച്ചിരിക്കുന്നത്. ആർക്കും ഒന്നും കിട്ടുന്നില്ല. കറന്റ് ചാർജ്, വാട്ടർ ചാർജ്, ബസ് ചാർജ്, ഭൂനികുതി എല്ലാം കുത്തനെ വർദ്ധിപ്പിച്ചു. വിലകയറ്റം മൂലം ജനങ്ങൾ ജീവിക്കാൻ ബുദ്ധിമുട്ടുകയാണ്.  ഇങ്ങനെയൊക്കെപ്പറഞ്ഞ് പ്രതിപക്ഷം മുക്രയിട്ടെന്നു വരും. അതൊന്നും പ്രബുദ്ദകേരളിയർ വിശ്വസിക്കരുത്. അവയെല്ലാം പച്ചക്കള്ളമാണ് സഹാക്കളെ പച്ചക്കള്ളം.. ലാൽ സലാം.

ജോഷി ജോർജ്

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam