നീതിയുടെ ലോകത്ത് നറുംനിലാവ്

NOVEMBER 9, 2022, 4:27 PM

കോടതി എന്നു കേൾക്കുമ്പോൾ പഴമയുടെ മാറാലക്കുള്ളിൽ പിഞ്ചിക്കീറിയ കേസുകെട്ടും വവ്വാൽ രൂപത്തിലുള്ള വക്കിലന്മാരും തേരാപാര നടക്കുന്നിടം എന്നൊക്കെയല്ലേ നമ്മുടെയൊക്കെ മനസ്സിൽ ആദ്യം വിരിയുന്ന പുണ്യപുരാണ ചിത്രം. എന്നാൽ അതിനെയൊക്കെ തകിടം മറച്ചുകൊണ്ട് അടിമുടി ന്യൂ ജൻ ആയൊരു ചീഫ് ജസ്റ്റീസ് ഇതാ സുപ്രീം കോടതിയിലെത്തുകയായി. അതേ,  ഇന്ത്യയുടെ 50-ാമത് ചീഫ് ജസ്റ്റിസ് ഡോ. ധനഞ്ജയ് യശ്വന്ത് ചന്ദ്രചൂഡ് എന്ന ഡി.വൈ ചന്ദ്രചൂഡിനെക്കുറിച്ചുതന്നെ ആണ് പറഞ്ഞുവരുന്നത്.

ഇനിയും ഒട്ടേറെ സവിശേഷതകളുള്ള ചന്ദ്രചൂഡിന് പണ്ടേ കടലാസ് അലർജിയാണ്. കോടതിയിലാകട്ടെ കടലാസ് അദ്ദേഹം കൈകൊണ്ട് തൊടാറെയില്ല. ഈ രീതിയാണ് അദ്ദേഹം സുപ്രീം കോടതിയിലും നടപ്പിൽ വരുത്തുന്നതെങ്കിൽ ഏതാണ്ട് ഒരുലക്ഷം കിലോ പേപ്പറാണ് അപ്രത്യക്ഷമാകാൻ പോകുന്നത്  വർഷാവർഷം എഴുതിത്തീർക്കുന്നത് മാത്രമാണിത്. അനുബന്ധമായി 50,000 കിലോ കടലാസ് വേറേയും വരും. ഈ പേപ്പർ മാലിന്യം നീക്കം ചെയ്യാൻ മാത്രം നാലുപേർ വേറേയും വേണം. സുപ്രീം കോടതിയുടെ ഇ-കമ്മിറ്റി അധ്യക്ഷൻ കൂടിയായ ഇദ്ദേഹം ഇതിനൊക്കെ കാര്യമായ മാറ്റം വരുത്തിയേക്കാം.

ചന്ദ്രചൂഡന്റെ മറ്റൊരു പ്രത്യേകത നിയമത്തിന്റെ കൂനാങ്കുരുക്കിൽ വലംവച്ച് മനുഷ്യന് വായിച്ചാൽ ഒന്നും മനസ്സിലാകത്ത ഭാഷയിൽ നിയമത്തെ കുത്തിക്കുറിച്ചുവയ്ക്കുന്ന അനേകം ജഡ്ജിയേമാന്മാരെ കണ്ടുതഴമ്പിച്ചവരാണ് ഇന്ത്യാക്കാർ. എന്നാൽ ചന്ദ്രചൂഡൻ വളച്ചുകെട്ടില്ലാതെ ഒരോ വിഭാഗവും കൃത്യമായി വേർതിരിച്ച് വിധിന്യായമെഴുതാം. ഇപ്പോൾ പല സഹജഡ്ജിമാരും ഇദ്ദേഹത്തിന്റെ ചുവടുപിടിച്ച് വിധിന്യായം എഴുതാൻ തുടങ്ങിയിരിക്കുന്നു എന്നൊരു സദ് വാർത്തയും പുറത്തുവരുന്നുണ്ട്.

vachakam
vachakam
vachakam

എന്തായാലും 2024 നവംബർ 10 വരെ ചന്ദ്രചൂഡിന് ആ കസേരയിലമർന്നിരിക്കാം.   ഏറ്റവും കൂടുതൽ കാലം ചീഫ് ജസ്റ്റിസ് ആയിരുന്ന ജസ്റ്റിസ് വൈ.വി. ചന്ദ്രചൂഡിന്റെ മകനാണ് എന്നൊരു പ്രത്യേകതയുമുണ്ട്. 

ഡൽഹി സെന്റ് സ്റ്റീഫൻസ് കേളേജിൽ ബിരുദ പഠനം, ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്ന് നിയമബിരുദം, ഹാർവാഡ് സർവ്വകലാശാലയിൽ നിന്ന് നിയമത്തിൽ ബിരുദാനന്തര ബിരുദവും പി.എച്ച്.ഡിയും, 1998ൽ ബോംബെ ഹൈക്കോടതിയിൽ മുതിർന്ന അഭിഭാഷകൻ 2000 മാർച്ച് 29 ന് അഡിഷണൽ ജഡ്ജി, 2013 ഒക്ടോബർ 31ന് അലഹബാദ് ഹൈക്കോടതി ജഡ്ജി, 2016 മേയ് 13ന് സുപ്രീം കോടതി ജഡ്ജി 1998-2000 കേന്ദ്രത്തിന്റെ അഡിഷണൽ സോളിസിറ്റർ ജനറൽ, മഹാരാഷ്ട്ര ജുഡിഷ്യൽ അക്കാഡമി ഡയറക്ടറായിരുന്നു.

പുരോഗമനപരമായ ഒട്ടേറെ വിധികൾ, വിയോജിപ്പുകൾ, സ്വകാര്യത പൗരന്റെ മൗലികാവകാശമാണെന്ന ഭരണഘടനാ ബെഞ്ചിന്റെ വിധി, അയോദ്ധ്യ കേസ് വിധി ശബരിമല യുവതി പ്രവേശന വിധി, സ്വവർഗരതി ക്രിമിനൽ കുറ്റമല്ലാതാക്കിയ ഭരണഘടനാ ബെഞ്ച് വിധി, വ്യഭിചാരം കുറ്റമല്ലാതാക്കിയ വിധി, ഗർഭിണികളായ അവിവാഹിതകൾക്കും ഗർഭഛിദ്രത്തിന് അനുമതി, ആധാർ ഭരണഘടനാപരമാണെന്ന ഭരണഘടനാ ബെഞ്ചിന്റെ ഭൂരിപക്ഷ വിധിയോട് വിയോജിച്ച ഭിന്നവിധി... ഇങ്ങനെ ഒട്ടേറെക്കാര്യങ്ങൾ നീണ്ടുനിവർന്നങ്ങിനെ കിടക്കുന്നുണ്ട്. അതുകൊണ്ടുതന്നെ സുപ്രീം കോർട്ടിനെ ടിയാനൊരു ഡ്രീം കോർട്ടാക്കി മാറ്റുമെന്ന് നമുക്ക് പ്രത്യാശിക്കാം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam