ഉപ്പൂപ്പാന്റെ ആനയെ ഇംഗ്ലീഷിലാക്കിയ ആഷറിന് വിട

JANUARY 12, 2023, 11:07 AM

ഒരുകാലത്ത് മലയാളക്കരയിലിരുന്നുകൊï് രïുപേർ കഥ പറഞ്ഞുകൊïിരുന്നു. കല്ലുവച്ച നുണയെ തികച്ചും നേരാക്കുന്ന കഥാവിദ്യ. അതിലൊരാൾ നേരിനെ മനോഹരനുണയാക്കുന്ന മറ്റൊരു മാസ്മര വിദ്യകൂടി കാണിച്ചു തന്നു. അത് മറ്റാരുമല്ല സാക്ഷാൽ വൈക്കം മുഹമ്മദ് ബഷീർ. ആദ്യത്തെ
യാൾ തകഴി ശിവശങ്കരപ്പിള്ള. ഈ രïുവമ്പന്മാരും ചേർന്ന് കഥ പറഞ്ഞു പറഞ്ഞ് നമ്മുടെയൊക്കെ മനസുകളിൽ വലിയ രï് കടംകഥകളായി അവർ മാറി.

ഇവരുടെ വിചിത്രകഥകളെ ഇതരഭാഷകളിലേക്ക് വിവർത്തനം ചെയ്യുക എന്നത് അതിലും വലിയ പണിയാണ്. അപ്പണി ഭംഗിയായി നിർവഹിച്ച മഹാനുഭാവനാണ് വിശ്രുത ബ്രിട്ടീഷ് ഭാഷാശാസ്ത്രജ്ഞൻ റൊണാൾഡ് ഇ. ആഷർ. ബഷീറിനെയും തകഴിയെയും ഉൾപ്പെടെ വിവർത്തനത്തിലൂടെ ലോകരാജ്യങ്ങൾക്കു പരിചയപ്പെടുത്തിയ  ബ്രിട്ടീഷ് ഭാഷാശാസ്ത്രജ്ഞൻ റൊണാൾഡ് ഇ. ആഷർ ഇനിയില്ല. 96 വയസ്സായിരുന്നു അന്ത്യം.

കഴിഞ്ഞ ഡിസംബർ 26ന് അദ്ദേഹം ഇഹലോകവാസം വെടിഞ്ഞെങ്കിലും നമ്മൾ മലയാളികൾ അതറിഞ്ഞിരുന്നില്ല. ജനുവരി 10ന് അദ്ദേഹത്തിന്റെ മകൻ ഡോ. ഡേവിഡ് ആഷർ ദ്രാവിഡ സർവകലാശാലയിലെ ശ്രീകുമാറുമായി സംസാരിക്കുന്നതിനിടയിലാണ്  ഇക്കാര്യം പറയുന്നത്. ശ്രീകുമാർ ഡേവിഡ് ആഷറിന്റെ സുഹൃത്താണ്.

vachakam
vachakam
vachakam

ഇംഗ്ലïിലെ നോട്ടിങ്ഹാംഷയറിൽ ജനിച്ച പ്രൊഫ. ആഷർ കിങ് എഡ്വാർഡ് ഗ്രാമർ സ്‌കൂളിലാണ് പഠിച്ചത്. ലïൻ യൂണിവേഴ്‌സിറ്റി കേളേജിൽ നിന്ന് ഫെനറ്റിക്‌സിൽ ഉന്നതപഠനം നേടിയ ശേഷം ഫ്രഞ്ച് സാഹിത്യത്തിൽ ഡോക്ടറേറ്റ് എടുത്തു. ലïൻ യൂണിവേഴ്‌സിറ്റിയിൽ സ്‌കൂൾ ഓഫ് ഓറിയന്റൽ ആൻഡ് ആഫ്രിക്കൻ സ്റ്റഡീസിൽ അധ്യാപകജീവിതമാരംഭിച്ച ആഷർ ഇന്ത്യ, പാകിസ്താൻ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലെ ഭാഷാപഠനവിഭാഗവുമായി നിരന്തരം സമ്പർക്കത്തിലേർപ്പെട്ടു. തമിഴ് ഭാഷയിലാണ് കക്ഷി ആദ്യത്തെ ഭാഷാപഠനഗവേഷണം ആരംഭിക്കുന്നത്.

എഡിൻബർഗ് യൂണിവേഴ്‌സിറ്റിയിൽ ഭാഷാശാസ്ത്രവിഭാഗം പ്രൊഫസറായി ജോലി ചെയ്തുവരവേ ഇന്റർനാഷണൽ അസോസിയേഷൻ ഓഫ് തമിഴ് റിസർച്ച് ഫോറം പ്രസിഡന്റുമായി. തമിഴിൽ നിന്നാണ് മലയാളഭാഷയോടുള്ള താൽപര്യം അദ്ദേഹത്തിനുïാവുന്നത്. മലയാളികൾക്ക് ആഷർ പരിചിതനാവുന്നത് ബഷീർ കൃതികളുടെ ഇംഗ്ലീഷ് വിവർത്തനത്തിലൂടെയാണ്.
1947ൽ തകഴി എഴുതിയ 'തോട്ടിയുടെ മകൻ' സ്‌കാവഞ്ചേഴ്‌സ് സൺ എന്ന പേരിൽ അദ്ദേഹം ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തു.

വൈക്കം മുഹമ്മദ് ബഷീറിന്റെ ന്റുപ്പാപ്പായ്‌ക്കൊരനേïാർന്നു, ബാല്യകാലസഖി, പാത്തുമ്മയുടെ ആട് എന്നീ കൃതികളും അദ്ദേഹം വിവർത്തനം ചെയ്തു. ബഷീർ കുടുംബവുമായി വളരെ നല്ല ബന്ധം പുലർത്തിയിരുന്ന ആഷറിന് ന്റുപ്പാപ്പായ്‌ക്കൊരനേïാർന്നു എന്ന കഥയിലെ കുഴിയാന എന്നത് എന്താണെന്നു മനസിലായില്ല. പിന്നെ പുരയുടെ പിറകിലെ മണ്ണിൽനിന്നു കുഴിയാനയെ ഊതിയെടുത്ത് പച്ചിലയിലാക്കി കാണിച്ചുകൊടുക്കേïിവന്നു. ആ ഓർമയെ താലോലിച്ചുകൊï്  ബഷീറിന്റെ പുന്നാരമകൾ ഷാഹിന ബഷീർ വമ്പത്തിയായി വിലസുകയാണിപ്പോൾ.

vachakam
vachakam
vachakam

ജോഷി ജോർജ്‌

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam