വിശുദ്ധ യൂദാ ശ്ശീഹാ നൊവേന.

SEPTEMBER 3, 2020, 3:07 PM

ഈശോയുടെ വിശ്വസ്തദാസനും സ്‌നേഹിതനു അപ്പസ്‌തോലനുമായ വിശുദ്ധ യൂദായേ ദിവ്യഗുരുവിനെ ശത്രുക്കളുടെ കരങ്ങളില്‍ ഏല്‍പ്പിച്ചുകൊടുത്തവന്റെ പേരിനോട് അങ്ങയുടെ പേരിനുള്ള സാമ്യം പലരും അങ്ങയെ മറക്കുവാന്‍ കാരണമാക്കിയല്ലോ. എങ്കിലും നിരാശാജനകവും അസാധ്യവുമായ കാര്യങ്ങളുടെ മദ്ധ്യസ്ഥനായി തിരുസഭ അങ്ങേ സാര്‍വ്വത്രികമായി വണങ്ങുകയും അങ്ങേ സഹായം അപേക്ഷിക്കുകയും ചെയ്യുന്നു.

വളരെയധികം കഷ്ടപ്പെടുന്ന എനിക്കിവേണ്ടി പ്രാര്‍ത്ഥിക്കണമേ ആശയററ സന്ദര്‍ഭങ്ങളില്‍ ദ്യശ്യമായ സഹായം അതിവേഗം പ്രദാനം ചെയ്യുന്നതിന് അങ്ങേയ്ക്കു സംസിദ്ധമായിരിക്കുന്ന പ്രത്യോകാനുകൂല്യത്തെ എന്ക്കുവേണ്ടി വിനിയോഗിക്കണമെന്ന് ഞാനങ്ങയോടഭ്യര്‍ത്ഥിക്കുന്നു.

എന്റെ എല്ലാ ആവശ്യങ്ങളിലും കഷ്ടതകളിലും ദു:ഖങ്ങളിലും പ്രത്യേകിച്ച് ... (നിയോഗം)... സ്വര്‍ഗ്ഗത്തില്‍ നിന്നുള്ള സഹായവും ആശ്വാസവും കിട്ടുന്നതിനുമായി ഈ വലിയ ആവശ്യനേരത്ത് എന്റെ സഹായത്തിന് എത്തേണമെ. അങ്ങനെ അങ്ങയോടും മറെറല്ലാവിശുദ്ധരോടും കൂടെ ദൈവത്തെ അനവരതം സ്തുതിക്കുന്നതിന് എനിക്ക് ഇടയാകട്ടെ.

ഓ! വാഴ്ത്തപ്പെട്ട വി യൂദായേ ഈ വലിയ അനുഗ്രഹത്തെ ഞാന്‍ എന്നും സ്മരിക്കുന്നതാണെന്നും എന്റെ ശക്തിയുള്ള പ്രത്യേക മദ്ധ്യസ്ഥനായി അങ്ങയെ വണങ്ങുന്നതില്‍ ഞാന്‍ ഒരിക്കലും കുറവു വരുത്തുകയില്ലെന്നും അങ്ങയോടുള്ള ഭക്തി പ്രചരിപ്പിക്കുന്നതിന് എന്റെ സര്‍വ്വകഴിവുകളും വിനിയോഗിക്കുന്നതാണെന്നും ഞാന്‍ ഇതാ പ്രതിജ്ഞ ചെയ്യുന്നു.

vachakam
vachakam
vachakam

ഏററവും നീതിയുള്ളതും ആരാധ്യവും ഉന്നതവുമായ ദൈവത്തിന്റെ ഇഷ്ടം എല്ലാ കാര്യങ്ങളിലും എന്നും എന്നേയ്ക്കും സ്തുതിക്കപ്പെടുകയും പുകഴ്ത്തപ്പെടുകയും വാഴ്ത്തപ്പെടുകയും ചെയ്യട്ടെ. എളിമയുടെ മാതൃകയും സഹനത്തിന്റെ കണ്ണാടിയും ശുദ്ധതയുടെ ലില്ലി പുഷ്പവും ദൈവസ്‌നേഹത്തിന്റെ ജ്വാലയുമായ വി. യൂദായെ ഞങ്ങള്‍ക്കുവേണ്ടി മാദ്ധ്യസ്ഥം അപേക്ഷിക്കണമെ.

ദു:ഖിതരുടെ ആശ്വാസവും പാപികളുടെ സങ്കേതവും വിഷമിക്കുന്നവരുടെ സഹായിയും അസാദ്ധ്യകാര്യങ്ങളുടെ മദ്ധ്യസ്ഥനുമായ വി. യൂദായേ ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കേണമെ.

ഒരു വിശ്വാസി

vachakam
vachakam
vachakam
TRENDING NEWS