വിശുദ്ധ അന്തോണീസ്  ശ്ശീഹാ നൊവേന: മാത്യു സ്കറിയ

JULY 29, 2020, 1:21 PM

ഓ ധന്യനായ വി. അന്തോണീസേ നന്മയുടെ നിറകുടവും എളിമയുടെ ദർപ്പണവുമായ അങ്ങയെ ഞങ്ങൾ സ്തുതിക്കുന്നു. അങ്ങേ മധ്യസ്ഥതയാൽ രോഗവും മരണവും അബദ്ധവും അനർത്ഥങ്ങളും തിന്മകളും നഷ്ടങ്ങളും ഇല്ലാതാകുന്നുവെന്നു ഞങ്ങൾ അറിയുന്നു. നഷ്ടപെട്ട വസ്തുക്കൾ വീണ്ടെടുക്കുന്നതിനും ദുഖിതർക്ക് ആശ്വാസവും പാപികൾക്ക് അനുതാപവും നൽകുന്നതിനു കഴിവുള്ള അങ്ങേക്ക് അസാധ്യമായി യാതൊന്നുമില്ല. ഉണ്ണീശോയുടെ വിശ്വസ്ത സ്നേഹിതനായ വിശുദ്ധ അന്തോണീസേ,അങ്ങ് ഞങ്ങൾക്കെന്നും തുണയും മധ്യസ്ഥനും ഉപകാരിയും ആയിരിക്കേണമേ.

പരമപിതാവായ ദൈവത്തിൻറെ പക്കൽ നിന്നും അങ്ങേ മാദ്ധ്യസ്ഥ്യം വഴി നേടി തരണമേ. ശാന്തനും സ്നേഹസംപൂർണനുമായ വി. അന്തോണീസേ, എല്ലാവിധ വിപത്തുകളിൽ നിന്നും ഞങ്ങളെ കാത്തു രക്ഷിക്കണമേ. ജീവിതക്ലേശങ്ങളെ പ്രശാന്തതയോടെ നേരിടുവാനും പാപത്തിൽ അകപ്പെടുവാതെ നല്ല ജീവിതം നയിക്കുവാനും അങ്ങ് ഞങ്ങളേ സഹായിക്കണമേ. പ്രലോഭനങ്ങൾ ഞങ്ങളെ ദുർബലരാക്കുന്ന നിമിഷങ്ങളിൽ ഞങ്ങൾക്ക് അങ്ങ് ശക്തമായ തുണയായിരികണമേ. ഉദാരതയും സ്നേഹവുമുള്ള ഹൃദയം ഞങ്ങൾക്ക് നൽകണമേ. ഞങ്ങൾക്ക് ലഭിക്കുന്ന എല്ലാ നന്മകളും ദുഖിതരും പാവങ്ങളുമായ ഞങ്ങളുടെ സഹോദരങ്ങളുമായി പങ്കുവയ്കുന്നതിനുള്ള സന്നദ്ധതയും ഞങ്ങൾക്കു തരണമെന്ന് അങ്ങയോടു ഞാൻ അപേഷിക്കുന്നു.


vachakam
vachakam
vachakam

Get daily updates from vachakam.com

TRENDING NEWS