വിശുദ്ധ യൗസേപ്പിതാവിനോടുള്ള പ്രാര്‍ത്ഥന

DECEMBER 10, 2020, 8:52 PM

ലോകരക്ഷകനായ ഈശോമിശിഹായ്ക്ക് സംരക്ഷകനായി ദൈവത്താല്‍ തെരഞ്ഞെടുക്കപ്പെട്ട വിശുദ്ധ യൗസേപ്പിതാവേ, അവിടുത്തെ തൃക്കരങ്ങളില്‍ ഞങ്ങളെ ഭരമേല്‍പ്പിക്കുന്നു. അങ്ങേ തിരുക്കുടുംബചൈതന്യം ഞങ്ങളുടെ കുടുംബത്തിലും നിറയ്ക്കണമെ. നീതിയിലും വിനയത്തിലും വിശുദ്ധിയിലും വിവേകത്തിലും വിശ്വസ്തതയിലും എളിമയിലും അനുസരണത്തിലും അങ്ങ് ഈശോയെ വളര്‍ത്തിയതുപോലെ ഞങ്ങളേയും വളര്‍ത്തണമെ.

വീടിനും നാടിനും തിരുസ്സഭയ്ക്കും ഞങ്ങള്‍ ഓരോരുത്തരും അനുഗ്രഹങ്ങളായി മാറട്ടെ. പരിശുദ്ധ മറിയത്തേയും ഉണ്ണീശോയെയും ശത്രുകരങ്ങളില്‍നിന്നും കാത്തുപരിപാലിച്ചതുപോലെ എല്ലാ ദുഷ്ടശത്രുക്കളുടെ പിടിയില്‍നിന്നും എല്ലാവിധ അപകടങ്ങളില്‍നിന്നും ആത്മീയവും ശാരീരികവും, മാനസികവുമായ എല്ലാ അശുദ്ധ പീഡകളില്‍നിന്നും അങ്ങു ഞങ്ങളെ കാത്തു പുലര്‍ത്തണമെ. ആമ്മേന്‍.

തിരുസഭയുടെ പാലകനേ: ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കണമെ

vachakam
vachakam
vachakam

കുടുംബങ്ങളുടെ സംരക്ഷകനെ: ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കണമെ

കന്യാവ്രതക്കാരുടെ കാവല്‍ക്കാരാ: ഞങ്ങള്‍ക്കുവേണ്ടി  പ്രാര്‍ത്ഥിക്കണമെ തൊഴിലാളികളുടെ മദ്ധ്യസ്ഥനെ: ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കണമെ നന്മരണത്തിന്റെ മദ്ധ്യസ്ഥനെ: ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കണമെ.

ഏലിക്കുട്ടി മത്തായി

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS