മാതാവിനോടുള്ള സംരക്ഷണ പ്രാര്‍ത്ഥന

DECEMBER 18, 2020, 9:15 PM

ദൈവമാതാവായ പരിശുദ്ധ കന്യകാമറിയമേ, മനുഷ്യകുലം മുഴുവന്റേയും മാതാവും മദ്ധ്യസ്ഥയും സഹായിയും സംരക്ഷകയുമാകുവാന്‍ ദൈവം മുന്‍കൂട്ടി തിരഞ്ഞെടുത്തിരിക്കുന്ന അങ്ങയെ ഞങ്ങള്‍ വണങ്ങുന്നു. ഞങ്ങളുടെ കുടുംബത്തിന്റെ മാതാവും സരംരക്ഷകയുമായി ഇന്ന് ഞങ്ങള്‍ അങ്ങയെ സ്വീകരിക്കുന്നു.

അമ്മേ, അങ്ങയുടെ ശക്തമായ സംരക്ഷണത്താല്‍ ആത്മീയവും ശാരീരികവുമായ എല്ലാ ആപത്തുകളില്‍നിന്നും പ്രത്യേകിച്ച് പൈശാചികശക്തികളുടെ ഉപദ്രവങ്ങള്‍, അഗ്നിബാധ, ജലപ്രളയം, ഇടിമിന്നല്‍, കൊടുങ്കാറ്റ്, ഭൂമികുലുക്കം, വാഹനാപകടങ്ങള്‍ എന്നിവയില്‍നിന്നും കള്ളന്മാര്‍, അക്രമികള്‍ എന്നിവരില്‍നിന്നും ഞങ്ങളേയും ഞങ്ങളുടെ ഭവനത്തേയും സംരക്ഷിക്കണമെ. ഈ ഭവനത്തില്‍ വസിക്കുന്ന എല്ലാവരും അങ്ങയുടെ സ്വന്തമായതുകൊണ്ട് എല്ലാ അത്യാഹിതങ്ങളില്‍നിന്നും ശാരീരിക അസുഖങ്ങളില്‍നിന്നും ഞങ്ങളെ കാത്തുകൊള്ളണമെ.

ഏറ്റം പ്രധാനമായി പാപം വര്‍ജ്ജിക്കുന്നതിനും എല്ലാ കാര്യത്തിലും ദൈവഷ്ടം നിറവേറ്റിക്കൊണ്ട് ദൈവാനുഗ്രത്തില്‍ ജീവിക്കുന്നതിനും എന്നേയ്ക്കുമായി അങ്ങേയ്ക്കു പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്ന ഞങ്ങള്‍ എല്ലാവര്‍ക്കുമായി അങ്ങേ തിരുക്കുമാരനോട് അപേക്ഷിക്കണമ...അമ്മേന്‍. കര്‍ത്താവായ യേശുവേ... വേഗം വരണമേ...

vachakam
vachakam
vachakam

സോഫി ജോൺ പാലിയേക്കര, സാക്രമെന്റോ

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS