വാട്സ് ആപിന്റെ പുതിയ സ്വകാര്യതാ നയം മെയ് 15 മുതല്‍ നിലവില്‍ വരും

FEBRUARY 19, 2021, 11:45 AM

ബിസിനസ് അകൗണ്ടുകളുമായി ചാറ്റ് ചെയ്യണോ വേണ്ടയോ എന്ന് ഉപഭോക്താക്കള്‍ക്ക് തീരുമാനിക്കാമെന്ന് വിശദീകരിച്ച്‌ വാട്സ് ആപ് വീണ്ടും രംഗത്തെത്തി. വാട്സ് ആപിന്റെ പുതിയ സ്വകാര്യതാ നയം മെയ് 15 മുതല്‍ നിലവില്‍ വരും.

സ്വകാര്യത നയം സംബന്ധിച്ച്‌ വലിയ പ്രതിഷേധമുയര്‍ന്നതോടെ വാട്‌സ് ആപ് കമ്ബനി വ്യക്തത നല്‍കി നേരത്തെ രംഗത്തെത്തിയിരുന്നു. വ്യക്തികള്‍ തമ്മിലുള്ള സന്ദേശങ്ങള്‍ ചോര്‍ത്തില്ലെന്ന് ആവര്‍ത്തിച്ച കമ്ബനി ബിസിനസ് അകൗണ്ടുകളുമായുള്ള ഇടപാടുകള്‍ സംബന്ധിച്ച വിവരങ്ങളാകും ഫേസ്ബുകിന് നല്‍കുക എന്നാണ് പറയുന്നത്.

വ്യക്തികള്‍ ആരോടൊക്കെ സംസാരിക്കുന്നുവെന്ന വിവരങ്ങള്‍ വാട്‌സ് ആപ് എവിടെയും ശേഖരിക്കുന്നില്ലെന്നും അവകാശപ്പെടുന്നു.

vachakam
vachakam
vachakam

ഇതോടൊപ്പം വാട്‌സ് ആപ് ഗ്രൂപുകളുടെ വിവരങ്ങളോ, പങ്കുവെക്കുന്ന ലൊകേഷന്‍ വിവരങ്ങളോ ആരുമായും പങ്കുവെക്കില്ലെന്നും ഫേസ്ബുക് ഉടമസ്ഥതയിലുള്ള കമ്പനി ഉറപ്പ് നല്‍കുന്നു.

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam