ഓരോ ദിവസവും ഉപയോക്താക്കളെ ഞെട്ടിച്ചുകൊണ്ട് പുതുപുത്തൻ ഫീച്ചറുകൾ അവതരിപ്പിക്കുന്ന തിരക്കിലാണ് ജനപ്രിയ മെസ്സേജിങ് ആപ്പ് ആയ വാട്ട്സ്ആപ്പ്. പെയ്മെന്റ് ഓപ്ഷൻ കൊണ്ടുവന്ന് വൻ വിജയം നേടിയതിന് പിന്നാലെ ഗ്രൂപ്പ് സെറ്റിങ്സിൽ അടക്കം വാട്ട്സ്ആപ്പ് അടുത്തിടെ വലിയ മാറ്റങ്ങൾ കൊണ്ടുവന്നിരുന്നു.ഇപ്പോഴിതാ ആൻഡ്രോയ്ഡ് ഡിവൈസിൽ നിന്ന് വാട്ട്സ്ആപ്പ് ചാറ്റുകൾ വളരെ എളുപ്പം ഐഒഎസിലേക്ക് ട്രാൻസ്ഫർ ചെയ്യാൻ ഉപയോക്താക്കളെ അനുവദിക്കുന്ന പുതിയ ഫീച്ചർ ആണ് വാട്ട്സ്ആപ്പ് അവതരിപ്പിക്കാൻ ഒരുങ്ങുന്നത്.
മെസേജിംഗ് ആപ്പ് അതിന്റെ ബീറ്റ പ്രോഗ്രാമിന്റെ ഭാഗമായി ഈ ഫീച്ചർ ലഭ്യമാക്കി തുടങ്ങിയിട്ടുണ്ട്.വാട്ട്സ്ആപ്പ് ബീറ്റ ഉപയോക്താക്കൾക്ക് ഈ സവിശേഷത വ്യാപകമായി അവതരിപ്പിക്കുന്നതിന് മുമ്പ് പരീക്ഷിക്കാൻ കഴിയും.ഫീച്ചർ ഇന്ന് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും, എല്ലാ ഉപയോക്താക്കൾക്കും ലഭ്യമാകാൻ ഒരാഴ്ചയോളം സമയമെടുക്കും.
ആൻഡ്രോയിഡിൽ നിന്ന് ഐഫോണിലേക്ക് വാട്ട്സ്ആപ്പ് ചാറ്റുകൾ കൈമാറുന്ന പ്രക്രിയ അത്ര ലളിതമല്ല. ഉപയോക്താക്കൾ അവരുടെ ആൻഡ്രോയിഡ് സ്മാർട്ട്ഫോണിൽ "മൂവ് ടു ഐഎസ്" എന്ന ആപ്പ് കൂടി ഡൗൺലോഡ് ചെയ്യേണ്ടതുണ്ട്.കൂടാതെ അവരുടെ ഐഫോൺ, ആൻഡ്രോയ്ഡ് സ്മാർട്ട്ഫോണുകൾ ഏറ്റവും കുറഞ്ഞ സോഫ്റ്റ്വെയർ ആവശ്യകതകൾ പാലിക്കുന്നുണ്ടെന്നും ഉറപ്പാക്കേണ്ടതുണ്ട്.
ആൻഡ്രോയിഡിൽ നിന്ന് ഐഒഎസിലേക്ക് ചാറ്റുകൾ കൈമാറുന്നതിന് മുമ്പ്, ഐഫോൺ ഐഒഎസ് 15.5 ലാണ് പ്രവർത്തിക്കുന്നതെന്ന് ഉറപ്പാക്കേണ്ടതുണ്ട്.നിങ്ങളുടെ ആൻഡ്രോയിഡ് സ്മാർട്ട്ഫോൺ കുറഞ്ഞത് 5.0 പതിപ്പിൽ പ്രവർത്തിക്കുന്ന മോഡലും ആയിരിക്കണം.
ഐഫോണിൽ 2.22.10.70 അല്ലെങ്കിൽ അതിന് മുകളിലുള്ളതും ആൻഡ്രോയിഡിൽ 2.22.7.74 അല്ലെങ്കിൽ അതിന് ശേഷവുമുള്ള പതിപ്പിലായിരിക്കും ഈ ഫീച്ചർ ലഭ്യമാകുക. വിജയകരമായ വാട്ട്സ്ആപ്പ് ചാറ്റ് കൈമാറ്റത്തിനായി രണ്ട് ഡിവൈസുകൾ ഒരേ വൈഫൈ നെറ്റ്വർക്കിലേക്ക് കണക്റ്റ് ചെയ്യുകയും വേണം.
ആൻഡ്രോയ്ഡിൽ നിന്ന് ഐഫോണിലേക്ക് വാട്ട്സ്ആപ്പ് ചാറ്റുകൾ എങ്ങനെ ട്രാൻസ്ഫർ ചെയ്യാം ?
• ഇതിനായി ആദ്യം നിങ്ങളുടെ ആൻഡ്രോയിഡ് സ്മാർട്ട്ഫോണിൽ മൂവ് ടു ഐഒഎസ് എന്ന ആപ്പ് പ്ലേ സ്റ്റോറിൽ നിന്ന് ഇൻസ്റ്റാൾ ചെയ്ത ശേഷം ഓപ്പൺ ചെയ്ത് ഓൺ-സ്ക്രീൻ നിർദ്ദേശങ്ങൾ പാലിക്കുക.
•തുടർന്ന് നിങ്ങളുടെ ഐഫോണിൽ ഒരു കോഡ് പ്രദർശിപ്പിക്കും.ആവശ്യപ്പെടുമ്പോൾ, നിങ്ങളുടെ ആൻഡ്രോയ്ഡ് ഡിവൈസിൽ ഈ കോഡ് നൽകുക.
• ഇനി കണ്ടിന്യൂ എന്ന ഓപ്ഷൻ പിന്തുടർന്ന് തുടർന്ന് ലഭിക്കുന്ന ഓൺ-സ്ക്രീൻ സന്ദേശങ്ങൾ പിന്തുടരുക.
•ശേഷം ട്രാൻസ്ഫർ ഡാറ്റ സ്ക്രീനിൽ വാട്ട്സ്ആപ്പ് തിരഞ്ഞെടുക്കുക.
•അടുത്തതായി, നിങ്ങളുടെ ആൻഡ്രോയ്ഡ് ഡിവൈസിൽ "സ്റ്റാർട്ട്" ടാപ്പ് ചെയ്യുക,എക്സ്പോർട്ട് ചെയ്യാനുള്ള ഡാറ്റ തയ്യാറായി കഴിഞ്ഞാൽ നിങ്ങൾ ആൻഡ്രോയ്ഡ് സ്മാർട്ട്ഫോണിൽ നിന്ന് നിങ്ങൾ സൈൻ ഔട്ട് ചെയ്യപ്പെടും
• തുടർന്ന് മൂവ് ടു ഐഒഎസ് ആപ്പിലേക്ക് മടങ്ങാൻ നെക്സ്റ്റ് ബട്ടൺ ടാപ്പ് ചെയ്യുക.
• നിങ്ങളുടെ ആൻഡ്രോയിഡ് ഫോണിൽ നിന്ന് ഐഫോണിലേക്ക് ഡാറ്റ ട്രാൻസ്ഫർ ചെയ്യുന്നതിന് കണ്ടിന്യൂ എന്ന ഓപ്ഷൻ ടാപ്പ് ചെയ്യുക.
• അടുത്തതായി ആപ്പ് സ്റ്റോറിൽ നിന്ന് വാട്ട്സ്ആപ്പിന്റെ ഏറ്റവും പുതിയ പതിപ്പ് ഇൻസ്റ്റാൾ ചെയ്യുക.
• വാട്ട്സ്ആപ്പ് ഓപ്പൺ ചെയ്ത് നിങ്ങളുടെ ആൻഡ്രോയിഡ് സ്മാർട്ട്ഫോണിൽ ഉപയോഗിക്കുന്ന അതേ ഫോൺ നമ്പർ ഉപയോഗിച്ച് ലോഗിൻ ചെയ്യുക.
• ആവശ്യപ്പെടുമ്പോൾ സ്റ്റാർട്ട് എന്ന ഓപ്ഷൻ ടാപ്പുചെയ്യുക, തുടർന്ന് എക്സ്പോർട്ട് പ്രക്രിയ പൂർത്തിയാക്കാൻ അനുവദിക്കുക.
• നിങ്ങളുടെ പുതിയ ഐഒഎസ് ഡിവൈസിലെ ആക്റ്റിവേഷൻ സെറ്റ് അപ്പ് പൂർത്തിയായി കഴിഞ്ഞാൽ ഐഫോണിൽ നിങ്ങളുടെ വാട്ട്സ്ആപ്പ് ചാറ്റുകൾ ലഭ്യമാകും.
English summary: Whatsapp chat transfer fron android to ios
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്