രാജി പ്രഖ്യാപനവുമായി ട്വിറ്ററിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി മേധാവി എല്ല ഇര്‍വിന്‍

JUNE 2, 2023, 12:54 PM

സാന്‍ഫ്രാന്‍സിസ്‌കോ: സോഷ്യല്‍ മീഡിയ കമ്പനിയായ ട്വിറ്ററില്‍ നിന്ന് രാജിവച്ചതായി പ്രഖ്യാപിച്ച് ട്വിറ്ററിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി മേധാവി എല്ല ഇര്‍വിന്‍. 2022 ജൂണിലാണ് ഇര്‍വിന്‍ ട്വിറ്ററില്‍ ചേര്‍ന്നത്. മുന്‍ തലവന്‍ യോയല്‍ റോത്ത് രാജിവച്ചതിനെ തുടര്‍ന്ന് നവംബറില്‍ ട്രസ്റ്റ് ആന്റ് സേഫ്റ്റി ടീമിന്റെ മേധാവിയായി ചുമതലയേറ്റു.

ഒക്ടോബറില്‍ കോടീശ്വരനായ എലോണ്‍ മസ്‌ക് ട്വിറ്റര്‍ സ്വന്തമാക്കിയതിന് ശേഷം ഹാനികരമായ ഉള്ളടക്കത്തിനെതിരെയുള്ള അയഞ്ഞ പരിരക്ഷയുടെ പേരില്‍ ട്വിറ്റര്‍ വിമര്‍ശനങ്ങള്‍ നേരിടുന്നു. പരസ്യദാതാക്കളെ നിലനിര്‍ത്താന്‍ പ്ലാറ്റ്ഫോം പാടുപെടുന്ന സാഹചര്യത്തിലാണ് ഇര്‍വിന്റെ വിടവാങ്ങല്‍.

ട്വിറ്ററിന്റെ പുതിയ സിഇഒ ആയി മുന്‍ എന്‍ബിസി യൂണിവേഴ്‌സല്‍ അഡ്വര്‍ടൈസിംഗ് മേധാവി ലിന്‍ഡ യാക്കാരിനോയെ നിയമിച്ചതായി ഈ മാസം ആദ്യം മസ്‌ക് പ്രഖ്യാപിച്ചിരുന്നു.

vachakam
vachakam
vachakam

മസ്‌കിന്റെ ഏറ്റെടുക്കലിനുശേഷം ട്വിറ്റര്‍ ചെലവ് ഗണ്യമായി കുറയ്ക്കുകയും ഹാനികരവും നിയമവിരുദ്ധവുമായ ഉള്ളടക്കം തടയുന്നതിനും തിരഞ്ഞെടുപ്പ് സമഗ്രത സംരക്ഷിക്കുന്നതിനും സൈറ്റിലെ കൃത്യമായ വിവരങ്ങള്‍ നല്‍കുന്നതിനുമുള്ള ശ്രമങ്ങളില്‍ പ്രവര്‍ത്തിച്ച നിരവധി പേര്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിടുകയും ചെയ്തു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam