യൂട്യൂബില്‍ ഇനി ഈ ഫീച്ചര്‍ കാണില്ല! നീക്കം ചെയ്യുന്നതായി കമ്ബനി

MAY 29, 2023, 7:19 AM

സോഷ്യല്‍ മീഡിയ കമ്ബനികള്‍ പലപ്പോഴും പരസ്പരം ഫീച്ചറുകള്‍ പകര്‍ത്താറുണ്ട്.ഇതുകാരണം വന്‍കിട കമ്ബനികള്‍ ഫീച്ചറുകള്‍ മോഷ്ടിക്കുന്നുവെന്ന ആരോപണവും നേരിടാറുണ്ട്. സ്നാപ്ചാറ്റ് 'സ്റ്റോറീസ് ഫീച്ചര്‍' അവതരിപ്പിച്ചപ്പോള്‍ വളരെ ജനപ്രിയമായിത്തീര്‍ന്നു, അതിനുശേഷം അത് ഇന്‍സ്റ്റാഗ്രാം, ഫേസ്ബുക്ക് എന്നിവ പകര്‍ത്തി.

സ്നാപ്ചാറ്റിന്റെ സ്റ്റോറീസ് ഫീച്ചര്‍ 2018-ല്‍ യൂട്യൂബും പകര്‍ത്തിയെങ്കിലും ഇപ്പോള്‍ അത് നിര്‍ത്തലാക്കാനുള്ള തയ്യാറെടുപ്പുകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. അഞ്ച് വര്‍ഷം മുമ്ബ് യൂട്യൂബില്‍ എത്തിയ സ്റ്റോറീസ് ഫീച്ചര്‍ ജൂണ്‍ 26 ന് നീക്കം ചെയ്യുന്നതായി കമ്ബനി പ്രഖ്യാപിച്ചു.

റിപ്പോര്‍ട്ട് അനുസരിച്ച്‌, യൂട്യൂബിന്റെ മുഴുവന്‍ ശ്രദ്ധയും ഇപ്പോള്‍ ഷോര്‍ട്ട്സ്, കമ്മ്യൂണിറ്റി വീഡിയോകള്‍, ലൈവ് വീഡിയോകള്‍ എന്നിവയിലാണ്.

vachakam
vachakam
vachakam

യൂട്യൂബും ഇത് സംബന്ധിച്ച അറിയിപ്പുകള്‍ സ്രഷ്ടാക്കള്‍ക്ക് നല്‍കാന്‍ തുടങ്ങിയിട്ടുണ്ട്. ടിക്ടോക്ക് വൈറലായതോടെ യൂട്യൂബ് സ്റ്റോറികള്‍ക്ക് വലിയ പ്രചാരം ലഭിച്ചു. എന്നിരുന്നാലും ചാനലില്‍ 10,000 അല്ലെങ്കില്‍ അതില്‍ കൂടുതല്‍ സബ്സ്‌ക്രൈബര്‍മാരുള്ള സ്രഷ്ടാക്കള്‍ക്ക് മാത്രമേ ഫീച്ചര്‍ ലഭ്യമാകൂ.

യൂട്യൂബിന്റെ സ്റ്റോറീസ് ഫീച്ചറിന് ഉപയോക്താക്കള്‍ക്കിടയില്‍ കൂടുതല്‍ ജനപ്രിയമാകാന്‍ കഴിഞ്ഞില്ലെങ്കിലും. ഈ ഫീച്ചറിന്റെ ഉപയോഗം കുറവായതിനാലാണ് ഇത് ഒഴിവാക്കുന്നതെന്നാണ് വിവരം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam