വാട്ട്‌സ്ആപ്പിൽ ഇനി വോട്ടെടുപ്പും!

NOVEMBER 23, 2022, 5:56 AM

മെസ്സേജ് റിയാക്ഷൻ, കമ്മ്യൂണിറ്റി ഫീച്ചർ എന്നിവയ്ക്ക് പിന്നാലെ പോൾ ഫീച്ചറുമായി ഉപയോക്താക്കളെ ഞെട്ടിച്ച് വാട്ട്‌സ്ആപ്പ്.ആൻഡ്രോയിഡ്, ഐഒഎസ് ഉപയോക്താക്കൾക്ക് ക്രിയേറ്റ് പോൾ ഫീച്ചർ ഇപ്പോൾ ലഭ്യമായി തുടങ്ങിയിട്ടുണ്ട്.

ഈ ഫീച്ചർ ഉപയോഗിച്ച് ഗ്രൂപ്പുകളിലും വ്യക്തിഗത ചാറ്റുകളിലും വോട്ടെടുപ്പുകൾ നടത്താൻ ഉപയോക്താക്കൾക്ക് കഴിയും.

അതേസമയം വാട്ട്‌സ്ആപ്പ് പോൾ ഫീച്ചർ മൊബൈൽ പതിപ്പിന് മാത്രമേ ലഭ്യമാകൂ. ഈ ഫീച്ചർ വെബ് പതിപ്പിൽ എന്ന് എത്തുമെന്നതിൽ കൃത്യമായ ഒരു വിവരം നിലവിൽ ലഭ്യമല്ല.ആൻഡ്രോയിഡ്, ഐഒഎസ് പതിപ്പുകളിൽ ലഭ്യമായി തുടങ്ങിയ ക്രിയേറ്റ് പോൾ ഫീച്ചർ എങ്ങനെ ഉപയോഗിക്കാമെന്ന് നോക്കാം:

vachakam
vachakam
vachakam

• ഇതിനായി ആദ്യം നിങ്ങളുടെ ആൻഡ്രോയ്ഡ് അല്ലെങ്കിൽ ഐഒഎസ് സ്മാർട്ട്ഫോണുകളിൽ വാട്ട്‌സ്ആപ്പ് തുറക്കുക

•  ഇനി നിങ്ങൾ വോട്ടെടുപ്പ് നടത്താൻ ആഗ്രഹിക്കുന്ന വ്യക്തിഗത ചാറ്റോ ഗ്രൂപ്പോ തുറക്കുക.

•  അടുത്തതായി, മെസ്സേജ് ബോക്‌സിന്റെ വശത്തുള്ള അറ്റാച്ച് ബട്ടണിൽ ടാപ്പുചെയ്‌ത് പോൾ ഐക്കൺ സെലക്ട്‌ ചെയ്യുക.

vachakam
vachakam
vachakam

• ഇനി ലഭ്യമാകുന്ന ക്രിയേറ്റ് പോൾ വിൻഡോയിൽ നിങ്ങൾക്ക് ചോദ്യവും  തുടർന്ന് തിരഞ്ഞെടുക്കാനുള്ള ഓപ്ഷനുകളും ചേർക്കാൻ സാധിക്കും. 12 ഓപ്ഷനുകൾ വരെ ചേർക്കാം.

• ഓപ്ഷനുകളുടെ ഓർഡർ മാറ്റാൻ  ഓപ്‌ഷനുകളുടെ വലതുവശത്ത് ലഭ്യമായ 'ഹാംബർഗർ' ഐക്കൺ ടാപ്പുചെയ്‌ത് വലിച്ചിട്ടാൽ മതിയാകും.

•  നിങ്ങൾ ചോദ്യങ്ങളും ഓപ്ഷനുകളും ചേർത്തുകഴിഞ്ഞാൽ സെന്റ് ഓപ്ഷനിൽ ടാപ്പുചെയ്യണം. ഇതോടെ നിങ്ങൾ ക്രിയേറ്റ് ചെയ്ത പോൾ മറ്റുള്ളവരിലേക്ക് എത്തും 

 വോട്ടെടുപ്പിൽ 12 ഓപ്ഷനുകൾ വരെ ചേർക്കാൻ വാട്ട്‌സ്ആപ്പ് ഉപയോക്താക്കളെ അനുവദിക്കുന്നുണ്ട്.  നിങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് ലഭ്യമായ ഓപ്‌ഷനിൽ ടാപ്പ് ചെയ്‌ത് ഒരു വോട്ടെടുപ്പ് സൃഷ്‌ടിക്കാനും മറ്റുള്ളവരുടെ വോട്ടെടുപ്പിൽ വോട്ട് രേഖപ്പെടുത്താനും ഈ സവിശേഷത ഉപയോക്താക്കളെ അനുവദിക്കുന്നു. 

ഓരോ തവണയും പുതിയ വോട്ട് ചേർക്കുമ്പോൾ വോട്ടെടുപ്പ് സ്വയമേവ അപ്ഡേറ്റ് ചെയ്യപ്പെടും.  'വ്യൂ വോട്ടുകൾ' എന്ന ഓപ്‌ഷനിൽ ടാപ്പുചെയ്‌ത് വോട്ടെടുപ്പ് ഫലങ്ങൾ ആരാണ് കണ്ടത് തുടങ്ങിയ വോട്ടെടുപ്പുമായി ബന്ധപ്പെട്ട വിവരങ്ങളും ഉപയോക്താക്കൾക്ക് കാണാനാകും.  വോട്ടെടുപ്പിലേക്ക് പോയി "സീ വോട്ട്സ്" എന്നതിൽ ടാപ്പ് ചെയ്താൽ ആരാണ് വോട്ട് നൽകിയതെന്നും മറ്റുള്ളവർ എന്ത് ഓപ്ഷൻ തിരഞ്ഞെടുത്തുവെന്നും ഉൾപ്പെടെയുള്ള വോട്ടെടുപ്പ് വിശദാംശങ്ങൾ നിങ്ങൾക്ക് കാണാൻ സാധിക്കും.

English summary: Steps to use the new Poll feature on WhatsApp 


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam