ഫോൺ നമ്പർ സേവ് ചെയ്യാതെ വാട്ട്‌സ്ആപ്പിൽ മെസ്സേജ് അയയ്ക്കണോ? വഴിയുണ്ട്!

MARCH 30, 2022, 6:30 AM

സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും ആശയവിനിമയം നടത്താൻ ദശലക്ഷക്കണക്കിന് ഉപയോക്താക്കൾ ഉപയോഗിക്കുന്ന ജനപ്രിയ  മെസ്സേജിങ് അപ്ലിക്കേഷനാണ് വാട്ട്‌സ്ആപ്പ്.ചില ജോലികൾക്കായി നിങ്ങൾക്ക് വാട്ട്‌സ്ആപ്പിൽ അപരിചിതരുമായി ബന്ധപ്പെടേണ്ട സാഹചര്യങ്ങൾ ഉണ്ടാകാറുണ്ട്.ഇത്തരം സാഹചര്യങ്ങളിൽ അയാളുടെ ഫോൺ നമ്പർ നമ്മുടെ ഫോണിൽ സേവ് ചെയ്തതിന് ശേഷം മാത്രമേ നമ്മുക്ക് മെസ്സേജ് അയയ്ക്കാൻ കഴിയു.

ഇത്തരത്തിൽ ഒരു അപരിചിതമായ വ്യക്തിയുടെ നമ്പർ ഫോണിൽ സേവ് ചെയ്യുന്നത് പലർക്കും അരോചകമായി തോന്നാം.ഇതുവഴി പിന്നീട് ആ വ്യക്തിക്ക് വാട്ട്‌സ്ആപ്പിലൂടെ നിങ്ങളുടെ പ്രൊഫൈൽ പിക്ചറും സ്റ്റാറ്റസുമൊക്കെ കാണാൻ കഴിയുമെന്നത്ഒരുപക്ഷേ നിങ്ങളുടെ പ്രൈവസിയേയും ബാധിച്ചേക്കാം.

മെസ്സേജിങ്ങിനായും മറ്റും ആപ്പ് നിരവധി സവിശേഷതകൾ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും, ഇതിന് ഇപ്പോഴും ഉപയോഗപ്രദമായ ഒരു ഫീച്ചർ വാട്ട്‌സ്ആപ്പിൽ ഇല്ലെന്നതാണ് വാസ്തവം.അതേസമയം ഈ പ്രതിസന്ധി മറികടക്കാൻ വെബ് ബ്രൗസറിലൂടെ നിങ്ങൾക്ക് കഴിയും. പക്ഷേ ഈ കുറുക്കുവഴി അങ്ങനെയാർക്കും അറിയുകയുമില്ല.ആ കുറുക്കുവഴി ഏതെന്ന് പരിചയപ്പെടാം.

vachakam
vachakam
vachakam

ഫോൺ നമ്പർ സേവ് ചെയ്യാതെ എങ്ങനെ വാട്ട്‌സ്ആപ്പിൽ സന്ദേശങ്ങൾ അയയ്ക്കാം? 

ഈ പ്രക്രിയ വളരെ ലളിതമാണ്. സേവ് ചെയ്യാത്ത ഒരു കോൺടാക്ടിലേക് സെക്കന്റുകൾക്കുള്ളിൽ നിങ്ങൾക്ക് ഇതുവഴി മെസ്സേജ് അയയ്ക്കാൻ കഴിയും. വാട്ട്‌സ്ആപ്പ് ഉപയോക്താക്കൾക്ക് നൽകുന്ന ഒരു ഔദ്യോഗിക  ലിങ്ക്  ആണ് ഇവിടെ നിങ്ങൾക്ക് ആവശ്യമായി വരുക.ഈ ലിങ്ക് ഉപയോഗിച്ച് വേണം ബാക്കി പ്രക്രിയ പൂർത്തിയാക്കാൻ.

• ആദ്യമായി നിങ്ങളുടെ സ്‌മാർട്ട്‌ഫോണിൽ ഏതെങ്കിലും വെബ് ബ്രൗസർ ഓപ്പൺ ചെയ്ത ശേഷം “https://wa.me/phonenumber” എന്ന ലിങ്ക് ടൈപ്പ് ചെയ്യുക.

vachakam
vachakam
vachakam

 • ശ്രദ്ധിക്കുക, ഈ യുആർഎൽ ലിങ്ക് കോപ്പി പേസ്റ്റ് ചെയ്യരുത്.കൂടാതെ ലിങ്കിലെ "ഫോൺ നമ്പർ" എന്ന സ്ഥാനത്ത് നിങ്ങൾ ആദ്യം നിങ്ങളുടെ മൊബൈൽ നമ്പർ ടൈപ്പ് ചെയ്യേണ്ടതുണ്ട്.ഉദാഹരണം: "https://wa.me/991125387"

• ലിങ്ക് ടൈപ്പ് ചെയ്താൽ ഉടൻ തന്നെ നിങ്ങൾക്ക് അടുത്ത പേജിൽ ഒരു  പച്ച ബോക്‌സ് കാണാൻ കഴിയും.അവിടെ 'കണ്ടിന്യൂ ടു ചാറ്റ്" എന്ന ഓപ്ഷനും നിങ്ങൾക്ക് ലഭിക്കും. ആ ഓപ്ഷനിൽ നിങ്ങൾ ടാപ്പ് ചെയ്യണം.

• ഓപ്ഷനിൽ ടാപ്പ് ചെയ്താൽ ഉടൻ നിങ്ങളെ നിങ്ങളുടെ വാട്ട്‌സ്ആപ്പ് അക്കൗണ്ടിലേക്ക് റീഡയറക്‌ടുചെയ്യും.തുടർന്ന് നിങ്ങൾക്ക് മെസ്സേജ് അയയ്ക്കാവുന്നതാണ്.

English summary: Steps to send messages through whatsapp without saving the mobile number 


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam