ഇന്ത്യൻ വിപണി കീഴടക്കാൻ റിയൽമി X7 എത്തുന്നു 

NOVEMBER 14, 2020, 7:49 PM

റിയൽമി X7 സീരിസ് അടുത്ത വർഷം ഇന്ത്യൻ വിപണിയിൽ എത്തുമെന്ന് റിയൽമി സി. ഇ. ഒ  മാധവ് ഷെത്. കൃത്യമായ ഒരു തീയതി നൽകിയിട്ടില്ലെങ്കിലും അടുത്ത വർഷം ആദ്യവാരത്തോടെ മൊബൈൽ ഇന്ത്യയിൽ അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.അദ്ദേഹം തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ഈ വിവരം പുറത്ത് വിട്ടത്. 

റിയൽമി X7, റിയൽമി X7 പ്രോ  എന്നിവയാണ്  X7 സിരീസിൽ ഉൾപ്പെടുന്നത്.  ഈ വർഷം ആദ്യംതന്നെ ചൈനയിൽ ഇവ രണ്ടും അവതരിപ്പിച്ചിരുന്നു. 5ജി സങ്കേതിക വിദ്യ ജനാതിപത്യവത്കരിക്കാനാണ് ഇതിലൂടെ കമ്പനി ലക്ഷ്യമിടുന്നത്. 

X7 സീരിസിൽ രണ്ട് ഫോണുകളാണ് ഉൾപ്പെടുന്നതെങ്കിലും ഇന്ത്യയിലേക്ക് ഇവയെത്തുമ്പോൾ മൂന്നാമത് മറ്റൊരു ഫോൺ കൂടി ഈ സീരീസിൽ ഉൾപ്പെടുമോ എന്ന അഭ്യൂങ്ങളുമുണ്ട്. 

vachakam
vachakam
vachakam

റിയൽമി X7 നിൽ 6.55 ഇഞ്ച് സൂപ്പർ AMOLED 1080പി ഡിസ്പ്ലേയാണ് നൽകിയിരിക്കുന്നത്.ഇതിനോടൊപ്പം തന്നെ മൈക്രോ എസ്ഡി കാർഡ് വഴി വികസിപ്പിക്കാവുന്ന 8 ജി ബി റാമും 256 ജി ബി യു എഫ് എസ് 2.1 സ്റ്റോറേജും ഇതിലുണ്ട് 

64 മെഗാപിക്സൽ സോണി ഐ. എം. എക്സ് 686 പ്രൈമറി സെൻസർ, 119 ഡിഗ്രി അൾട്രാവൈഡ് 8മെഗാ പിക്സൽ സെൻസർ, 2 മെഗാപിക്സൽ പോർട്രെയിറ്റ് സെൻസർ, 2 മെഗാ പിക്സൽ മാക്രോ സെൻസർ, 32 മെഗാ പിക്സൽ സെൽഫി ക്യാമറ എന്നിവയാണ് റിയൽമി X7 പ്രോയുടെ  പ്രധാനപെട്ട സവിശേഷതകൾ. 

English summary:Realme X7 series willbe launched next year in India

vachakam
vachakam
vachakam

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS