വൈഫൈ പാസ്സ്‌വേർഡ്‌ മറന്നുപോയോ? കണ്ടെത്താൻ വഴിയുണ്ട് 

JUNE 22, 2022, 6:13 AM

നിങ്ങളുടെ വൈ-ഫൈ നെറ്റ്‌വർക്കിന്റെ പാസ്സ്‌വേർഡ്‌  മറന്നുപോവുകയും പിന്നീട് അത് ഓർത്തെടുക്കാൻ ബുദ്ധിമുട്ട് തോന്നാറുള്ള നിരവധി സന്ദർഭങ്ങൾ ഉണ്ട്. നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ഡാറ്റ കണക്ഷൻ നൽകുവാനോ അല്ലെങ്കിൽ വൈഫൈ നെറ്റ്‌വർക്ക്  വിച്ഛേദിച്ചതിന് ശേഷം വീണ്ടും കണക്ട് ചെയ്യാനോ നിങ്ങൾക്ക് പാസ്സ്‌വേർഡ്‌ അത്യാവശ്യമാണ്.പാസ്സ്‌വേർഡ്‌ എവിടെയെങ്കിലും എഴുതി സൂക്ഷിക്കുകയും മനഃപാഠമാക്കുകയും ചെയ്യുന്നവർ നമ്മുടെ ചുറ്റുമുണ്ടെങ്കിലും അതിന് സാധിക്കാത്ത നിരവധി പേരുണ്ട്.

അത്തരക്കാർക്ക് തങ്ങളുടെ വൈഫൈ പാസ്സ്‌വേർഡ്‌ പരിശോധിക്കാനുള്ള ഫീച്ചർ വിൻഡോസ് 11 പതിപ്പ് ഉപയോക്താക്കൾക്കായി അവതരിപ്പിച്ചിട്ടുണ്ട്.ഈ ഘട്ടങ്ങൾ പഴയ വിൻഡോസ് പതിപ്പിനും സമാനമാണെന്ന് ഓർമ്മിക്കുക.  അതിനാൽ, വ്യത്യസ്ത വിൻഡോസ് പതിപ്പ് ഉപയോഗിക്കുന്ന ആളുകൾക്ക് അവരുടെ നെറ്റ്‌വർക്കിന്റെ വൈഫൈ പാസ്സ്‌വേർഡ്‌ കണ്ടെത്തുന്നതിൽ വലിയ പ്രശ്‌നമുണ്ടാകില്ല.

വിൻഡോസ്‌ 11ൽ നിങ്ങളുടെ വൈഫൈ നെറ്റ്‌വർക്ക് പാസ്സ്‌വേർഡ്‌ എങ്ങനെ കണ്ടെത്താം?

vachakam
vachakam
vachakam

• ആദ്യമായി സ്റ്റാർട്ട്‌ ബട്ടൺ ക്ലിക്ക് ചെയ്യുക. ശേഷം കണ്ട്രോൾ പാനൽ എന്ന് ടൈപ്പ് ചെയ്ത് നൽകുക.

•   ശേഷം കണ്ട്രോൾ പാനലിൽ നിന്ന് നെറ്റ്‌വർക്ക് ആൻഡ് ഇന്റർനെറ്റ് എന്ന ഓപ്ഷനും ശേഷം നെറ്റ്‌വർക്ക് ആൻഡ് ഷെയറിങ് സെന്റർ എന്ന ഓപ്ഷനും തെരഞ്ഞെടുക്കുക 

•  നെറ്റ്‌വർക്ക് ആൻഡ് സെന്റർ പേജിൽ ഉപയോക്താക്കൾ അവരുടെ വൈഫൈ നെറ്റ്‌വർക്ക് പേര് തിരഞ്ഞെടുക്കേണ്ടതുണ്ട്, അത് കണക്ഷനുകൾക്ക് അടുത്തായി കണ്ടെത്തും.

vachakam
vachakam
vachakam

• തുടർന്ന് വൈഫൈ സ്റ്റാറ്റസിൽ, വയർലെസ് പ്രോപ്പർട്ടികൾ തെരഞ്ഞെടുക്കുക.

• ഇനി വയർലെസ് നെറ്റ്‌വർക്ക് പ്രോപ്പർട്ടീസിൽ നിന്ന് സെക്യൂരിറ്റി ടാബ് തെരഞ്ഞെടുക്കുക, തുടർന്ന് ഷോ ക്യാരക്ട്ടേഴ്‌സ്  ചെക്ക് ബോക്സ് എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.

• ഇപ്പോൾ നിങ്ങളുടെ വൈഫൈ നെറ്റ്‌വർക്ക് പാസ്സ്‌വേർഡ്‌ നെറ്റ്‌വർക്ക് സെക്യൂരിറ്റി കീ ബോക്‌സിൽ നിങ്ങൾക്ക് കാണാൻ കഴിയും.

ശ്രദ്ധിക്കുക: മറ്റ് വിൻഡോസ് പതിപ്പുകളിൽ ഈ ഫീച്ചർ ഉപയോഗിക്കേണ്ട രീതി രണ്ടാം സ്റ്റെപ്പ് മുതൽ  സമാനമാണ്. വിൻഡോസ് 10 ഉള്ളവർ ആദ്യം സ്റ്റാർട്ട്‌ ബട്ടൺ തെരഞ്ഞെടുക്കേണ്ടതുണ്ട്, തുടർന്ന് സെറ്റിംഗ്സ് നിന്ന് നെറ്റ്‌വർക്ക് ആൻഡ് ഇന്റർനെറ്റ്‌ അവിടെ നിന്ന് സ്റ്റാറ്റസ് ശേഷം നെറ്റ്‌വർക്ക് ആൻഡ് ഷെയറിങ് സെന്റർ തുടങ്ങിയ ഓപ്ഷനുകൾ ക്ലിക്ക് ചെയ്യുക.വിൻഡോസ് 8.1 അല്ലെങ്കിൽ 7 ഉപയോഗിക്കുന്നവർ ആദ്യം നെറ്റ്‌വർക്കിനായി തിരയേണ്ടതുണ്ട്.തുടർന്ന് ലഭിക്കുന്ന ഫലങ്ങളുടെ പട്ടികയിൽ നിന്ന് നെറ്റ്‌വർക്ക് ഷെയറിങ് സെന്റർ തുടങ്ങിയ ഓപ്ഷനുകൾ തെരഞ്ഞെടുക്കാം.

English summary: Password settings in windows 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam