എഡ്യൂക്കേഷൻ ബെനഫിറ്റ് പ്രോഗ്രാമുമായി വൺ പ്ലസ്

NOVEMBER 18, 2020, 4:11 PM

രാജ്യത്തെ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും എഡ്യൂക്കേഷൻ ബെനഫിറ്റ് പ്രോഗ്രാമുമായി മൊബൈൽ ഫോൺ നിർമ്മാതാക്കളായ വൺ പ്ലസ്. ഇനിമുതൽ വൺ പ്ലസ് ഡിവൈസുകൾ വാങ്ങിക്കുന്ന അധ്യാപകർക്കും വിദ്യാർത്ഥികൾക്കും വിലക്കിഴിവും മറ്റ് ആനുകൂല്യങ്ങളും നൽകാനൊരുങ്ങുകയാണ് കമ്പനി. 

രാജ്യത്തെ വിവിധ കോളേജുകളിലും സർവ്വകലാശാലകളിലും പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഈ ആനുകൂല്യം ഉപയോഗിക്കാനാവും. എന്നാൽ ഈ ആനുകൂല്യങ്ങൾ ഉപയോഗിക്കാനായി അധ്യാപകരും വിദ്യാർത്ഥികളും വേരിഫിക്കേഷൻ പ്രക്രിയ നടത്തേണ്ടതുണ്ട്. ഇതിനു ശേഷം ലഭിക്കുന്ന കൂപ്പൺ വൗച്ചർ ഉപയോഗിച്ചാണ് വൺ പ്ലസ്  ഡിവൈസുകൾ ആനുകൂല്യങ്ങളോടെ  വാങ്ങാൻ സാധിക്കുക. 

English summary: One plus to introduce Education benefit programme  in the country for the students and teachers

vachakam
vachakam
vachakam

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS