പറക്കും തളികകളെ പറ്റി പഠിക്കുന്ന നാസ സമിതി ആദ്യത്തെ യോഗം ചേര്‍ന്നു

JUNE 1, 2023, 4:26 AM

വാഷിംഗ്ടണ്‍: യുഎഫ്ഒകള്‍ എന്നറിയപ്പെടുന്ന 'അജ്ഞാത ആകാശ പ്രതിഭാസങ്ങ'ളെ കുറിച്ച് പഠിക്കുന്ന നാസ പാനലിന്റെ ആദ്യ പൊതുയോഗം ബുധനാഴ്ച ചേര്‍ന്നു. കഴിഞ്ഞ വര്‍ഷം പാനല്‍ രൂപീകരിച്ചതിന് ശേഷമുള്ള കണ്ടെത്തലുകള്‍ ചര്‍ച്ച ചെയ്യുന്നതിനായാണ് യോഗം. 

ഭൗതികശാസ്ത്രം മുതല്‍ ആസ്‌ട്രോബയോളജി വരെയുള്ള മേഖലകളിലെ 16 വിദഗ്ധരടങ്ങിയതാണ് സംവിധാനം. യുഎപികള്‍ എന്ന് വിളിക്കുന്ന തരംതിരിക്കാത്ത യുഎഫ്ഒ ദൃശ്യങ്ങളും പൗരന്‍മാര്‍, ഗവണ്‍മെന്റ്, വാണിജ്യ മേഖലകളില്‍ നിന്ന് ശേഖരിച്ച മറ്റ് വിവരങ്ങളും സംഘം പരിശോധിക്കും. 

വാഷിംഗ്ടണിലെ ഏജന്‍സിയുടെ ആസ്ഥാനത്ത് ബുധനാഴ്ച നടന്ന നാല് മണിക്കൂര്‍ പൊതു യോഗം, റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുന്നതിന് മുമ്പുള്ള ''അന്തിമ ചര്‍ച്ചകള്‍'' പൂര്‍ത്തിയാക്കിയെന്ന് നാസ പറഞ്ഞു. ജൂലൈ അവസാനത്തോടെ റിപ്പോര്‍ട്ട് പുറത്തു വിടാനാണ് പദ്ധതി. ടീമിന് 'നിരവധി മാസത്തെ ജോലികള്‍ ബാക്കിയുണ്ട്,' നാസയുടെ സയന്‍സ് യൂണിറ്റിലെ സീനിയര്‍ റിസര്‍ച്ച് ഉദ്യോഗസ്ഥനായ ഡാന്‍ ഇവാന്‍സ് പറയുന്നു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam