കൗമാരക്കാർക്കായി പുതിയ സ്വകാര്യത നയവുമായി മെറ്റ

NOVEMBER 23, 2022, 5:22 AM

കൗമാരക്കാർക്കായി ഇൻസ്റ്റഗ്രാമിലും ഫേസ്ബുക്കിലും മെറ്റ പുതിയ സ്വകാര്യത അപ്‌ഡേറ്റുകൾ പുറത്തിറക്കി.ഓൺലൈൻ തട്ടിപ്പുകളിൽ നിന്നടക്കം കുട്ടികളെ രക്ഷിക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

ചില രാജ്യങ്ങളിൽ പതിനാറ് വയസ്സിന് താഴെയും മറ്റ് ചില ഇടങ്ങളിൽ പതിനെട്ട് വയസ്സിന് താഴെയും പ്രായമുള്ള ഉപയോക്താക്കൾക്ക് മെറ്റ കൂടുതൽ പരിഗണന നൽകും.

അപരിചിതരുമായുള്ള ചാറ്റിങ് തടയാൻ അടക്കമുള്ള ചില ഫീച്ചറുകൾ ഇതിന്റെ ഭാഗമായി അവതരിപ്പിക്കും.ഇത്തരം അപരിചിതരുടെ പ്രൊഫൈലുകൾ ഫ്രണ്ട് സജഷനിൽ വരാതിരിക്കാനുള്ള നീക്കങ്ങളും മെറ്റയുടെ ഭാഗത്ത് നിന്നുമുണ്ടാകും.

vachakam
vachakam
vachakam

ഇതിന് പുറമെ ആപ്ലിക്കേഷനുകൾ ഉപയോഗിക്കുമ്പോൾ എന്തെങ്കിലും അസ്വാസ്ഥ്യം തോന്നിയാൽ ഇവ നേരിട്ട് കമ്പനിയെ അറിയിക്കാനുള്ള ഒരു പ്രധാന ടൂളും മെറ്റ കൗമാരക്കാർക്കായി അവതരിപ്പിക്കുന്നുണ്ട്.ഇതുവഴി ഇവരുടെ പരാതികൾ നേരിട്ട് കേൾക്കുവാനും അവയ്ക്ക് ഉടനടി പരിഹാരം കണ്ടെത്തുവാനും മെറ്റയ്ക്ക് ഒരു പരിധി വരെ കഴിയും.

ഫോട്ടോഗ്രാഫുകൾ ഓൺലൈനിൽ പ്രചരിക്കുന്നത് തടയുന്നതിനുള്ള ടൂളുകളും മെറ്റാ വികസിപ്പിക്കുന്നുണ്ട്.തോൺ, നോ ഫിൽറ്റർ എന്നിവയുടെ സഹായത്തോടെ കുട്ടികൾക്കായു എഡ്യുക്കേഷൻ മെറ്റീരിയൽസ് പുറത്തിറക്കാനും മെറ്റ പദ്ധതിയിടുന്നുണ്ട്.


vachakam
vachakam
vachakam

English summary: Meta has rolled out new privacy updates for teenagers on Instagram and Facebook 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam