സിനിമാ സ്‌റ്റൈലില്‍ ബ്രിട്ടീഷ് പൊലീസിനെ ഞെട്ടിച്ച്‌ വന്‍ കൊള്ള

NOVEMBER 19, 2020, 7:22 AM

സിനിമാ സ്‌റ്റൈലില്‍ ബ്രിട്ടീഷ് പൊലീസിനെ ഞെട്ടിച്ച്‌ വന്‍ കൊള്ള.

 ഐഫോണ്‍ മുതല്‍ ആപ്പില്‍ വാച്ചുകള്‍ വരെയുളള 6.6 മില്യണ്‍ ഡോളര്‍ (ഏകദേശം 48,98,17,020 രൂപ) വിലവരുന്ന ആപ്പിള്‍ ഉത്പന്നങ്ങളുമായി പോയ ട്രക്ക് കൊള്ളയടിച്ചു. നവംബര്‍ പത്തിന് ഇംഗ്ലണ്ടിലാണ് സംഭവം.

നോര്‍ത്താംപ്രണ്‍ഷെയറിലെ എംവണ്‍ മോട്ടോര്‍വേയിലാണ് സംഭവം. ആപ്പിള്‍ ഉത്പന്നങ്ങളുമായി വരികയായിരുന്ന ട്രക്കിനെ ഉന്നംവച്ച മോഷ്ടാക്കള്‍ ഡ്രൈവറെയും സുരക്ഷാജീവനക്കാരനേയും കെട്ടിയിട്ട് ഹൈവേയില്‍ തള്ളി ട്രക്കുമായി കടന്നുകളയുകയായിരുന്നു. ട്രക്കിനെ തൊട്ടടുത്തുളള ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റില്‍ എത്തിച്ച ശേഷം ഉത്പന്നങ്ങള്‍ മറ്റൊരു ട്രക്കിലേക്ക് മാറ്റി.

vachakam
vachakam
vachakam

ലട്ടര്‍വര്‍ത്തിലെ മറ്റൊരു നഗരത്തിലെത്തിച്ച ശേഷം വീണ്ടും മോഷ്ടാക്കള്‍ വാഹനം മാറ്റി.

കൊളളക്കായി ഇവര്‍ ആയുധങ്ങളൊന്നും ഉപയോഗിച്ചിട്ടില്ല. ഡ്രൈവറേയും സുരക്ഷാജീവനക്കാരനേയും ഉപദ്രവിച്ചിട്ടില്ല. ഇരുവരുടേയും കൈകാലുകള്‍ കെട്ടാനുളള ശ്രമത്തിനിടയില്‍ ഇരുവര്‍ക്കും നേരിയ തോതില്‍ പരിക്കേറ്റു. എന്നാല്‍ സംഭവത്തെ തുടര്‍ന്നുണ്ടായ മാനസികാഘാതത്തിലാണ് ഇരുവരും.

മോഷ്ടാക്കളെ പിടികൂടാന്‍ ജനങ്ങളുടെ സഹായവും പൊലീസ് തേടിയിട്ടുണ്ട്. നവംബര്‍ പത്തിന് രാത്രി ഏഴിനും എട്ടിനും ഇടയില്‍ ഇതുവഴി കടന്നുപോയ വാഹനങ്ങള്‍ ശ്രദ്ധിച്ചിട്ടുളളവരോ, വാഹനങ്ങള്‍ കടന്നുപോകുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ കൈവശമുളളവരോ പൊലീസുമായി ബന്ധപ്പെടണമെന്ന് അറിയിച്ചിട്ടുണ്ട്. കൂടാതെ അസ്വാഭാവിക സാഹചര്യങ്ങളില്‍ ആപ്പിള്‍ ഉത്പന്നങ്ങള്‍ വില്‍ക്കുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുളളവരോ, വിലകുറച്ച്‌ വില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുളളവരോ ഉണ്ടെങ്കില്‍ പൊലീസുമായി ബന്ധപ്പെടണമെന്നും പ്രസ്താവനയില്‍ പറയുന്നു.

vachakam
vachakam
vachakam

ഇക്കാര്യത്തില്‍ പ്രതികരിക്കാന്‍ ആപ്പിള്‍ തയ്യാറായില്ല.

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS