നാസയുടെ ചൊവ്വാദൗത്യം പെ​ഴ്സി​വി​യ​റ​ന്‍​സ് റോ​വ​ര്‍ ല​ക്ഷ്യ​ത്തി​ലെത്തി 

FEBRUARY 19, 2021, 8:07 AM

ന്യൂയോർക്ക്: നാസയുടെ ചൊവ്വാദൗത്യം പെഴ്സിവീയറൻസിന് വിജയകരമായ ലാൻഡിങ്.  ഏ​ഴു മാ​സ​ത്തെ യാ​ത്ര​യ്ക്കു​ശേ​ഷം പെ​ഴ്സി​വി​യ​റ​ന്‍​സ് റോ​വ​ര്‍ ഇ​ന്ന് പു​ല​ര്‍​ച്ചെ ര​ണ്ട​ര​യോ​ടെ ചൊ​വ്വ​യി​ലെ ജെ​സ​റോ ഗ​ര്‍​ത്ത​ത്തി​ല്‍ ഇ​റ​ങ്ങി​യ​ത്.പാ​ര​ച്യൂ​ട്ടു​ക​ള്‍ ഉ​പ​യോ​ഗി​ച്ച്‌ പേ​ട​ക​ത്തി​ന്‍റെ വേ​ഗം കു​റ​ച്ചാ​ണ് റോ​വ​ര്‍ ലാ​ന്‍​ഡിം​ഗ് ന​ട​ത്തി​യ​ത്. പെ​ഴ്സി​വി​യ​റ​ന്‍​സ് റോ​വ​റും ഇ​ന്‍​ജെ​ന്യു​റ്റി എ​ന്നു പേ​രി​ട്ടി​രി​ക്കു​ന്ന ചെ​റു ഹെ​ലി​കോ​പ്റ്റ​റു​മാ​ണ് ദൗ​ത്യ​ത്തി​ലു​ള്ള​ത്. 

നവീന  സാങ്കേതികവിദ്യയാലാണ് 270 കോടി യുഎസ് ഡോളർ ചെലവുള്ള ദൗത്യം തരണം ചെയ്തത്. ജെസീറോയിൽ ജീവന്റെ തെളിവുകൾ അന്വേഷിക്കുകയാണ് ദൗത്യത്തിന്റെ പ്രധാനലക്ഷ്യം. മ​റ്റൊ​രു ഗ്ര​ഹ​ത്തി​ല്‍ ഹെ​ലി​കോ​പ്റ്റ​ര്‍ പ​റ​ത്തു​ന്ന ആ​ദ്യ ദൗ​ത്യ​മാ​ണി​ത്. 2020 ജൂ​ലൈ 30 ന് ​അ​റ്റ്ല​സ് 5 റോ​ക്ക​റ്റി​ലാ​ണു പെ​ഴ്സി​വി​യ​റ​ന്‍​സ് വി​ക്ഷേ​പി​ച്ച​ത്. ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ല്‍ ചൊ​വ്വ​യി​ലെ​ത്തു​ന്ന മൂ​ന്നാ​മ​ത്തെ ദൗ​ത്യ​മാ​ണി​ത്. ഒ​രു ചെ​റു​കാ​റി​ന്‍റെ വ​ലു​പ്പ​മു​ള്ള പെ​ഴ്സി​വി​യ​റ​ന്‍​സ് റോ​വ​ര്‍ ചൊ​വ്വ​യി​ല്‍ ജീ​വ​ന്‍ നി​ല​നി​ന്നി​രു​ന്നോ​യെ​ന്ന് പ​ഠ​നം ന​ട​ത്തും. 350 കോ​ടി വ​ര്‍​ഷം മു​ന്‍​പ് ജ​ലം നി​റ​ഞ്ഞ ന​ദി​ക​ളും ത​ടാ​ക​വും ജെ​സീ​റോ​യി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​താ​യി ശാ​സ്ത്ര​ജ്ഞ​ര്‍ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. പ്ര​ദേ​ശ​ത്ത് ഏ​ഴ് അ​ടി താ​ഴ്ച​യി​ല്‍ ഖ​ന​നം ന​ട​ത്തി പേ​ട​കം മ​ണ്ണ്, പാ​റ സാ​മ്പി​ളു​ക​ള്‍ ശേ​ഖ​രി​ക്കും. 2031 ല്‍ ​സാ​ന്പി​ളു​മാ​യി പേ​ട​കം ഭൂ​മി​യി​ല്‍ മ​ട​ങ്ങി​യെ​ത്തും.

അന്തരീക്ഷത്തിലേക്കു പ്രവേശിച്ച ശേഷം 1300 ഡിഗ്രി ഉയർന്ന താപനില ദൗത്യപേടകത്തി‍ൽ ഉടലെടുത്തെങ്കിലും താപകവചം അതിനെ ചെറുത്തു.അന്തരീക്ഷമർദ്ദം മാറുന്നതനുസരിച്ച് ത്രസ്റ്ററുകൾ ജ്വലിപ്പിച്ച് പേടകം സ്ഥിരത നിലനിർത്തി.വേഗം മണിക്കൂറിൽ 1600 ആയതോടെ പേടകത്തിന്റെ പാരഷൂട്ടുകൾ തുറന്നു.തുടർന്ന് ഇറങ്ങേണ്ട സ്ഥലം കൃത്യമായി നിരീക്ഷിച്ചു. 2020 ജൂലൈ 30നു വിക്ഷേപിച്ച ദൗത്യം 7 മാസം കൊണ്ട് 48 കോടി കിലോമീറ്റർ സഞ്ചരിച്ചാണു ചൊവ്വയിലെത്തിയത്.ഇതോടെ ചൊവ്വയിലെത്തുന്ന അഞ്ചാമത്തെ റോവറായി പെഴ്സിവീയറൻസ്.സോജണർ,ഓപ്പർച്യൂണിറ്റി,സ്പിരിറ്റ്, ക്യൂരിയോസിറ്റി എന്നിവയാണു മറ്റുള്ളവ.

vachakam
vachakam
vachakam

പ​രീ​ക്ഷ​ണ​ത്തി​നു​ള്ള ഏ​ഴ് ഉ​പ​ഗ്ര​ഹ​ങ്ങ​ളും 23 കാ​മ​റ​ക​ളും ര​ണ്ട് മൊ​ക്രോ​ഫോ​ണും പേ​ട​ക​ത്തി​ലു​ണ്ട്. ആ​റ്റി​റ്റ്യൂ​ഡ് ക​ണ്‍​ട്രോ​ള്‍ സി​സ്റ്റം ടെ​റെ​യ്ന്‍ റി​ലേ​റ്റീ​വ് നാ​വി​ഗേ​ഷ​ന്‍ എ​ന്ന പെ​ഴ്സി​വി​യ​റ​ന്‍​സി​ലെ ഗ​തി​നി​ര്‍​ണ​യ സം​വി​ധാ​നം വി​ക​സി​പ്പി​ച്ചെ​ടു​ത്ത സം​ഘ​ത്തി​നു നേ​തൃ​ത്വം ന​ല്‍​കി​യ​ത് ഇ​ന്ത്യ​ന്‍ വം​ശ​ജ​യാ​യ ഡോ. ​സ്വാ​തി മോ​ഹ​ന്‍ ആ​ണ്.

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam