ചുരുട്ടികൊണ്ട് നടക്കാൻ പറ്റുന്ന സ്ക്രീൻ ;പുതിയ പരീക്ഷണവുമായി. എൽ ജി 

NOVEMBER 14, 2020, 2:11 PM

മുൻനിര സ്മാർട്ട്‌ ഫോൺ നിർമ്മാതാക്കളായ എൽജി പുതിയൊരു പരീക്ഷണത്തിനൊരുങ്ങുന്നു. ചുരുട്ടികൊണ്ട് നടക്കാൻ സാധിക്കുന്ന പ്രത്യേക തരം  സ്ക്രീനുള്ള പുതിയ സ്മാർട്ട്‌ ഫോണാണ് എൽ ജി നിർമ്മിക്കാനൊരുങ്ങുന്നത്. ഓ എൽ ഇ ഡി മെറ്റീരിയൽ ഉപയോഗിച്ചായിരിക്കും സ്ക്രീൻ നിർമിക്കുന്നത്. അവശ്യപ്പെടാത്ത സമയങ്ങളിൽ സ്ക്രീൻ പുറത്തേക്ക് ഇറങ്ങാതിരിക്കുവാൻ സൈഡ് ലോക്ക് എന്ന സവിശേഷതയും ഈ ഫോണിൽ കാണാൻ സാധിക്കും.

അടുത്ത വർഷം മാർച്ച്‌ മാസത്തോടെ 'പ്രൊജക്റ്റ്‌ ബി ഫോണുകൾ അവതരിപ്പിക്കാനാണ് എൽ ജി ഒരുങ്ങുന്നുവെന്നാണ്  ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 

സാധാരണ വലുപ്പമുള്ള സ്ക്രീൻ ആണെങ്കിലും രണ്ടുവശത്തുനിന്നും വലിക്കുമ്പോൾ ഒരു ടാബ് ലെറ്റ് പോലെ ഫോൺ ഉപയോഗിക്കാൻ സാധിക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.എന്നാൽ ഇതിനെ കുറിച്ച് ഇപ്പോഴും എൽ ജി  വ്യക്തമായ വിവരങ്ങളൊന്നും  നൽകിയിട്ടില്ല.അതുകൊണ്ട് തന്നെ  ഇതിനെ സംബന്ധിച്ചുള്ള ചില അവ്യക്തതകൾ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. 

vachakam
vachakam
vachakam

ഇത്തരത്തിൽ ചുരുട്ടാൻ സാധിക്കുന്ന സ്ക്രീനുകൾ ഉള്ള സ്മാർട്ട്‌ ടെലിവിഷനുകളും ഇപ്പോൾ വിപണിയിലുണ്ട്. അടുത്ത വർഷം മറ്റൊരു ഹാൻഡ്സെറ്റ് എൽ ജി വിപണിയിൽ എത്തിക്കുമെന്ന വാർത്തയും നേരത്തെ എത്തിയിരുന്നു . 'റെയിൻബോ' എന്ന രഹസ്യനാമമാണ് ഈ ഹാൻഡ് സെറ്റിന് നൽകിയിരിക്കുന്നത്.ഇവയ്ക്ക്  LG V40, V50, V60 എന്നിവയുൾപ്പെട്ട LG V സീരീസുമായി സാമ്യമുണ്ടെന്നും സൂചനകളുണ്ട്.  

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS