ഫോണ്‍ കവറിനുള്ളിലെ മഞ്ഞനിറം എങ്ങനെ മാറ്റാം? ചില വഴികളിതാ

MAY 31, 2023, 7:58 AM

 സ്മാര്‍ട്ട്ഫോണ്‍ വാങ്ങുമ്ബോള്‍ നമുക്ക്  ട്രാൻസ്പെരന്റ് കവർ കൂടെ പൊതുവെ കിട്ടാറുണ്ട്.എന്നാൽ ഈ കവറുകൾ കുറച്ച് കാലം  കഴിഞ്ഞാൽ മഞ്ഞ നിറമാകുന്നത് കാണാറില്ലേ? ഇതിന് കാരണമെന്താണ്? 

അ‌തിന്റെ പ്രധാന കാരണം ഫോണില്‍നിന്ന് പുറന്തള്ളുന്ന ചൂട് ആണ്. ഒപ്പം രാസവസ്തുക്കളും മറ്റുമായുണ്ടാകുന്ന സമ്ബര്‍ക്കവും കവര്‍ നിറംമാറ്റത്തിന് കാരണമാകുന്നു.

കവര്‍ മഞ്ഞയാകുന്നത് കുറച്ച്‌ വൃത്തികേടായി കരുതി പലരും അ‌ത് വലിച്ചെറിഞ്ഞ് പുതിയ കവര്‍ വാങ്ങുകയാണ് പതിവ്. എന്നാല്‍ വലിച്ചെറിയും മുമ്ബ് ആ കവര്‍ വൃത്തിയാക്കിയെടുത്ത് വീണ്ടും ഉപയോഗിക്കാൻ കഴിയുമോ എന്ന് ഒന്ന് പരീക്ഷിച്ചുനോക്കുന്നത് നന്നായിരിക്കും.

vachakam
vachakam
vachakam

ഡിഷ് സോപ്പും  വെള്ളവും ഉപയോഗിച്ച് ഫോൺ കവർ വൃത്തിയാക്കുക

ഒരു കപ്പ് ചെറുചൂടുള്ള വെള്ളത്തിൽ രണ്ടോ മൂന്നോ തുള്ളി ഡിഷ് സോപ്പ്  കലർത്തുക, തുടർന്ന് പഴയ ടൂത്ത് ബ്രഷ് ഉപയോഗിച്ച് നിങ്ങളുടെ ഫോൺ സ്‌ക്രബ് ചെയ്യുക. പ്രത്യേകിച്ച് പാടുകൾ കാണപ്പെടുന്ന സ്ഥലങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക.ഫോണ്‍ തിരിച്ച്‌ കവറില്‍ വയ്ക്കുന്നതിന് മുമ്ബ് കവര്‍ ഉണങ്ങിയ തൂവാല ഉപയോഗിച്ച്‌ തുടച്ച്‌ വെള്ളം മുഴുവൻ ഉണങ്ങി എന്ന് ഉറപ്പാക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

ബേക്കിംഗ് സോഡ പ്രയോഗം

vachakam
vachakam
vachakam

ഫോണ്‍ കവര്‍ വൃത്തിയാക്കാനുള്ള മറ്റൊരു മാര്‍ഗമാണിത്. ഫോണ്‍ കവര്‍ ആദ്യം വൃത്തിയുള്ള ഒരു തൂവാലയില്‍ മലര്‍ത്തി വച്ചശേഷം ഉള്ളില്‍ ബേക്കിംഗ് സോഡ വിതറുക. കറകളുള്ള സ്ഥലങ്ങളില്‍ അ‌ല്‍പ്പം കൂടുതല്‍ വിതറാൻ മടിക്കേണ്ടതില്ല. ശേഷം പഴയ ഒരു ടൂത്ത് ബ്രഷ് എടുത്ത് തണുത്തവെള്ളത്തില്‍ നനച്ച ശേഷം ഉരയ്ക്കുക.

ഏറ്റവുമൊടുവില്‍ ഫോണ്‍ കവര്‍ കഴുകിയെടുക്കുക. തുടര്‍ന്ന് ഒരു തുണി ഉപയോഗിച്ച്‌ തുടച്ച്‌ വൃത്തിയാക്കകുകയും അ‌കം നന്നായി ഉണങ്ങിയെന്ന് ഉറപ്പുവരുത്തുകയും ചെയ്യുക.

ഫോണ്‍ കവറിലെ പാടുകള്‍ മാറ്റാൻ ബേക്കിംഗ് സോഡ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കും. പൊടിയും മറ്റും ഫോണില്‍ അ‌ടിഞ്ഞുകൂടുന്നത് തടയാൻ രണ്ടാഴ്ചയിലൊരിക്കലെങ്കിലും ഫോണ്‍ കവറുകള്‍ വൃത്തിയാക്കാൻ സമയം കണ്ടെത്താവുന്നതാണ്.

vachakam
vachakam

റബ്ബിംഗ് ആല്‍ക്കഹോള്‍

മുറിവുകളും മറ്റും വൃത്തിയാക്കാൻ ഉപയോഗിക്കുന്ന റബ്ബിംഗ് ആല്‍ക്കഹോള്‍ ഉപയോഗിച്ചും മൊബൈല്‍ കവര്‍ വൃത്തിയാക്കാവുന്നതാണ്. അ‌തിനായി ഒരു മൈക്രോ ഫൈബര്‍ തുണി റബ്ബിംഗ് ആല്‍ക്കഹോളില്‍ മുക്കുക. തുടര്‍ന്ന് പാടുകളുള്ള സ്ഥലത്ത് ഉരയ്ക്കുക. എല്ലാ മൂലകളിലേക്കും തുണി എത്തുന്നുണ്ട് എന്ന് ഉറപ്പാക്കുന്നത് നന്നായിരിക്കും

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam