വിപണി കയ്യടക്കാൻ വിലകുറഞ്ഞ ഫോണുകളുമായി ജിയോ

SEPTEMBER 13, 2020, 9:34 AM

ജിയോയുടെ പുതിയ ഫോണുകൾ ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുന്നതായി റിപ്പോർട്ടുകൾ .ജിയോയുടെ വിലകുറഞ്ഞ 10 കോടി ഫോണുകൾ വിപണിയിൽ എത്തിക്കുവാനാണ് ശ്രമം. കൂടാതെ ഈ വർഷം അവസാനത്തോടുകൂടിയ അല്ലെങ്കിൽ അടുത്ത വർഷം ആദ്യം തന്നെയോ ഇത്തരത്തിൽ ഫോണുകളും കൂടാതെ അതിനു അനുസരിച്ചുള്ള ഡാറ്റ പായ്ക്കുകളും പുറത്തിറക്കുമെന്നാണ് സൂചനകൾ .ഗൂഗിൾ ആൻഡ്രോയിഡ് പ്ലാറ്റ് ഫോമുകളിൽ തന്നെ ജിയോയുടെ ഫോണുകൾ പ്രതീക്ഷിക്കാവുന്നതാണ് .

ജിയോയുടെ ഉപഭോതാക്കൾക്ക് ഇപ്പോൾ ലഭിക്കുന്ന മികച്ച ഓഫറുകളിൽ ഒന്നാണ് 1206 രൂപയുടെ ഡാറ്റ വൗച്ചറുകൾ. 1206 രൂപയുടെ ഓഫറുകളിൽ ജിയോ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 240 ജിബി ഡാറ്റയാണ് .കൂടാതെ 180 ദിവസ്സത്തെ വാലിഡിറ്റിയിലാണ് ഉപഭോതാക്കൾക്ക് ഈ വൗച്ചറുകൾ ലഭ്യമാകുന്നത്. ഒരു മാസത്തിൽ 40 ജിബിയുടെ ഡാറ്റയാണ് ഇതിൽ ലഭിക്കുന്നത് . കൂടാതെ ഡിസ്നി+ ഹോട്സ്റ്റാർ സബ്‌സ്‌ക്രിപ്‌ഷനുകൾ 1 വർഷത്തേക്ക് ലഭിക്കുന്നതുമാണ്.

ജിയോ ഉപഭോതാക്കൾക്കുള്ള അടുത്ത ഓഫർ 1004 രൂപയുടെ റീച്ചാർജുകളിൽ ലഭിക്കുന്ന ഓഫറുകളാണ് .1004 രൂപയുടെ ഓഫറുകളിൽ ജിയോ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 200 ജിബിയുടെ ഡാറ്റയാണ് . 120 ദിവസ്സത്തെ വാലിഡിറ്റിയിലാണ് ഇതിനുള്ളത്. 

vachakam
vachakam
vachakam

ജിയോ ഉപഭോതാക്കൾക്ക് അടുത്തതായി ലഭിക്കുന്നത് 1208 രൂപയുടെ റീച്ചാർജുകളിൽ ലഭിക്കുന്ന ഓഫറുകളാണ് .1208 രൂപയുടെ ഓഫറുകളിൽ ജിയോ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 240 ജിബിയുടെ ഡാറ്റയാണ് .കൂടാതെ 240 ദിവസ്സത്തെ വാലിഡിറ്റിയിലാണ് ഉപഭോതാക്കൾക്ക് ഈ വൗച്ചറുകൾ ലഭ്യമാകുന്നത് .

vachakam
vachakam
vachakam
TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam