വിജയഗാഥ തുടരാൻ iQoo; യു5ഇ ലോഞ്ച് ചെയ്തു

JUNE 22, 2022, 5:50 AM

സ്മാർട്ട്‌ഫോൺ വിപണിയിൽ തങ്ങളുടേതായ സ്ഥാനം ഉറപ്പിക്കാൻ ഒരുക്കി iQoo. കമ്പനിയുടെ ഏറ്റവും പുതിയ സ്മാർട്ട്‌ഫോൺ മോഡലായ യു5ഇ ചൈനീസ് വിപണിയിൽ ലോഞ്ച് ചെയ്തു. രണ്ട് സ്റ്റോറേജ് കോൺഫിഗറേഷൻ ഓപ്ഷനുകളോടെയാണ് ഫോൺ എത്തുന്നത്.വാട്ടർ ഡ്രോപ്പ്-സ്റ്റൈൽ നോച്ച് ഉള്ള 6.51 ഇഞ്ച് HD+ LCD സ്‌ക്രീൻ ഇതിന്റെ പ്രധാന സവിശേഷതയാണ്.

 iQoo യു5ഇയുടെ വില, ലഭ്യത:

4ജിബി റാം  + 128ജിബി സ്റ്റോറേജ്, 6ജിബി റാം + 128ജിബി സ്റ്റോറേജ് എന്നിങ്ങനെ രണ്ട് സ്റ്റോറേജ് വേരിയന്റുകളാണ് ഫോണിന് ഉള്ളത്.4ജിബി റാം  + 128ജിബി സ്റ്റോറേജ് വേരിയന്റിന് CNY 1,399 (ഏകദേശം 16,000 രൂപ) ആണ് വില.CNY 1,499 (ഏകദേശം 18,000 രൂപ) ആണ് 6 ജിബി റാം + 128ജിബി സ്റ്റോറേജ് വേരിയന്റിന്റെ വില. ഡാർക്ക് ബ്ലാക്ക്, സിൽവർ വൈറ്റ് കളർ ഓപ്ഷനുകളിൽ ആണ് ഈ മോഡൽ എത്തുന്നത്.

vachakam
vachakam
vachakam

 iQoo യു5ഇയുടെ സവിശേഷതകൾ:

എച്ച്ഡി+ (720x1,600 പിക്സലുകൾ) റെസല്യൂഷനോടുകൂടിയ 6.51 ഇഞ്ച് എൽസിഡി സ്ക്രീൻ ഡിസ്‌പ്ലെയോട് കൂടിയാണ് ഈ മോഡലിന്റെ രൂപകല്പന  60Hz റിഫ്രഷ് റേറ്റും ഇതിനുണ്ട്. G57 GPU-മായി ജോടിയാക്കിയ ഒക്ടാ-കോർ ഡൈമെൻസിറ്റി 700 SoC പ്രോസസറാണ് ഫോണിന് കരുത്ത് പകരുന്നത്.

 6ജിബിവരെയുള്ള LPDDR4 റാമും 128GB UFS 2.1 സ്റ്റോറേജും ഈ ഹാൻഡ്‌സെറ്റിന്റെ സവിശേഷതയാണ്.  മൈക്രോ എസ്ഡി കാർഡ് വഴി ഇതിന്റെ സ്റ്റോറേജ് 1TB വരെ വർധിപ്പിക്കാനും സാധിക്കും.  ആൻഡ്രോയിഡ് 12 അടിസ്ഥാനമാക്കിയുള്ള OriginOS ഓഷ്യനിൽ ആണ് ഫോണിന്റെ പ്രവർത്തനം.

vachakam
vachakam
vachakam

 ഒപ്‌റ്റിക്‌സിലേക്ക് വന്നാൽ, എഫ്/2.2 അപ്പേർച്ചറുള്ള 13-മെഗാപിക്‌സൽ പ്രൈമറി സെൻസറും എഫ്/2.4 അപ്പേർച്ചറുള്ള 2-മെഗാപിക്‌സൽ മാക്രോ ലെൻസും ഉൾപ്പെടെയുള്ള ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് ഹാൻഡ്‌സെറ്റിലുള്ളത്.സെൽഫികൾക്കും വീഡിയോ ചാറ്റുകൾക്കുമായി എഫ്/2.0 അപ്പേർച്ചറുള്ള 8 മെഗാപിക്സൽ സെൽഫി ക്യാമറയും ഫോണിൽ സജ്ജീകരിച്ചിട്ടുണ്ട്. 

18W ഫ്ലാഷ് ചാർജ് സാങ്കേതികവിദ്യയുടെ പിന്തുണയുള്ള 5,000mAh ബാറ്ററിയാണ് ഫോണിന്റെ പവർ ഹൗസ്.ഇത്.  സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസറും ഫേഷ്യൽ റെക്കഗ്നിഷൻ സാങ്കേതികവിദ്യയും iQoo യു5ഇ ഫീച്ചർ ചെയ്യുന്നുണ്ട്. യുഎസ്ബി ടൈപ്പ്-സി പോർട്ടും 3.5 എംഎം ഹെഡ്‌ഫോൺ ജാക്കും ഇതിലുണ്ട്.  കൂടാതെ, ഇത് ഡ്യുവൽ-ബാൻഡ് വൈ-ഫൈ, ബ്ലൂടൂത്ത് v5.1 കണക്റ്റിവിറ്റി എന്നിവയെയും പിന്തുണയ്ക്കുന്നുണ്ട്.

English summary: iQoo u5e launched 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam