കിടിലൻ ഫീച്ചറുകളുമായി വിപണി കീഴടക്കാൻ iQoo Neo 8

MAY 24, 2023, 8:19 AM

iQoo Neo 8 സ്മാർട്ട്ഫോൺ സീരീസ് ലോഞ്ച് ചെയ്തു.iQoo Neo 8, iQoo Neo 8 Pro എന്നീ രണ്ട് വേരിയന്റുകളാണ് ഈ സീരീസിൽ ഉൾപ്പെട്ടിരിക്കുന്നത്.മികച്ച ബാറ്ററി ലൈഫും ഫീച്ചറുകളും ഫോൺ വാഗ്ദാനം ചെയ്യുന്നുണ്ട്. 

iQoo Neo 8, iQoo Neo 8 Pro എന്നിവയുടെ വില, ലഭ്യത:

12GB + 256GB,12GB + 512GB, 16GB + 512GB എന്നീ മൂന്ന് വേരിയന്റുകളാണ് ഈ സീരീസിൽ ഉള്ളത്.അടിസ്ഥാന 12GB + 256GB വേരിയന്റിന് CNY 2,499 (ഏകദേശം 29,300 രൂപ) ആണ് വില.16GB + 256GB, 16GB + 512GB വേരിയന്റുകൾക്ക് യഥാക്രമം CNY 3,299 (ഏകദേശം 38,700 രൂപ), CNY 3,599 (ഏകദേശം 42,300 രൂപ) എന്നിങ്ങനെയും വില വരും.മൂന്ന് കളർ വേരിയന്റുകളിൽ ആയിരിക്കും ഫോൺ വിപണിയിലേക്ക് എത്തുക. മെയ് 31 മുതൽ ഫോണുകൾ വിൽപ്പനയ്‌ക്കെത്തും. മോഡലുകൾക്കായുള്ള പ്രീ-ഓർഡറുകൾ മെയ് 23 ന് ആരംഭിച്ചിട്ടുണ്ട്. 

vachakam
vachakam
vachakam

iQoo Neo 8, iQoo Neo 8 Pro എന്നിവയുടെ  സവിശേഷതകൾ;

6.78-ഇഞ്ച് 1.5K (2800 x 1260 പിക്സലുകൾ) AMOLED ഡിസ്പ്ലേയോട് കൂടിയാണ് ഫോണിന്റെ രൂപകല്പന.അഡ്രിനോ GPU-മായി ജോടിയാക്കിയ ഒക്ടാ കോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 8+ Gen 1 SoC ആണ് ഫോണിന് കരുത്ത് നല്കുന്നത്. 16GB വരെ LPDDR5 റാമും 512GB വരെ UFS 4.0 ഇൻബിൽറ്റ് സ്റ്റോറേജും ഈ സീരീസിൽ സജ്ജീകരിച്ചിരിക്കുന്നു.ആൻഡ്രോയ്ഡ് 13ലാണ് ഫോണിന്റെ പ്രവർത്തനം. 

ഒപ്റ്റിക്‌സിലേക്ക് വന്നാൽ, iQoo Neo 8-ൽ 50-മെഗാപിക്‌സൽ പ്രൈമറി സെൻസറും 2-മെഗാപിക്‌സൽ സെൻസറും ഉൾപ്പെടുന്നു. അതേസമയം iQoo നിയോ 8 പ്രോയിൽ 50-മെഗാപിക്‌സൽ സോണി IMX866V പ്രധാന സെൻസറും 8-മെഗാപിക്‌സൽ സെൻസറുമാണ് സജ്ജീകരിച്ചിരിക്കുന്നത്. രണ്ട് മോഡലുകളിലും  16 മെഗാപിക്സൽ ഫ്രണ്ട് ക്യാമറ സെൻസറാണ് ഉള്ളത്.ഡിസ്പ്ലേയുടെ മുകളിൽ മധ്യഭാഗത്ത് അലൈൻ ചെയ്ത ഹോൾ-പഞ്ച് സ്ലോട്ടുകളിലാണ് ക്യാമറ  സ്ഥാപിച്ചിരിക്കുന്നത്.

vachakam
vachakam
vachakam

രണ്ട് ഹാൻഡ്‌സെറ്റുകളും 120W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 5,000mAh ബാറ്ററിയാണ് പായ്ക്ക് ചെയ്യുന്നത്. iQoo Neo 8, Neo 8 Pro എന്നിവ യുഎസ്ബി ടൈപ്പ്-സി ചാർജിംഗ് പോർട്ടുകളും ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസറുകളുമായാണ് വരുന്നത്. 5G, 4G LTE, Wi-Fi 7, ബ്ലൂടൂത്ത് 5.3, GPS, NFC എന്നിവ ഉൾപ്പെട്ടതാണ് കണക്റ്റിവിറ്റി ഓപ്ഷൻസ്.iQoo Neo 8 സീരീസിന്റെ മാച്ച് പോയിന്റ് (ചുവപ്പ്) വേരിയന്റ് ഒരു ലെതർബാക്ക് ഫിനിഷോടുകൂടിയാണ് വരുന്നത്.വാനില iQoo Neo 8-ന്റെ നൈറ്റ് റോക്ക്, സർഫ് വേരിയന്റുകൾക്ക് 194.6 ഗ്രാം ഭാരവും 164.72mm x 77mm x 8.36mm വലുപ്പവുമുണ്ട്. iQoo Neo 8-ന്റെ മാച്ച് പോയിന്റ് വേരിയന്റിന് 189.5 ഗ്രാം ഭാരവും 164.72mm x 77mm x 8.53mm വലുപ്പവുമുണ്ട്.അതേസമയം, iQoo നിയോ 8 പ്രോയുടെ നൈറ്റ് റോക്ക്, സർഫ് വേരിയന്റുകൾക്ക് 196.9 ഗ്രാമാണ് ഭാരം, മാച്ച് പോയിന്റ് വേരിയന്റിന് 192.3 ഗ്രാമുമാണ് ഭാരം.

ENGLISH SUMMARY:  iQoo Neo 8, iQoo Neo 8 Pro  launched 

vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam