ഗൂഗിൾ സമർത്ഥന്മാർ കമ്പനി വിടുന്നു

FEBRUARY 20, 2021, 5:02 PM

നിർമ്മിത ബുദ്ധി വിഭാഗത്തിൽ ജോലി ചെയ്യുന്നവർ ഒന്നിന് പുറകെ ഒന്ന് എന്ന രീതിയിൽ ഗൂഗിൾ കമ്പനിയിൽ നിന്ന് പുറത്തു ചാടുന്നു. സാങ്കേതിക വിദ്യയുടെ കുത്തക എന്ന് അവകാശപ്പെടുന്ന ഗൂഗിൾ നിർമ്മിത ബദ്ധി വിഭാഗത്തിൽ അസ്വസ്ഥരായ ജീവനക്കാർ അവരുടെ മനസ്സ് തുറക്കുന്നത് അടുത്തകാലത്ത് കൂടി വരുന്നു.

വമ്പൻ സാങ്കേതിക കമ്പനിക്ക് എച്ച്.ആർ. വിഭാഗത്തിൽ വേണ്ടത്ര ശ്രദ്ധ ഇല്ലാത്തതാണ് പരാതി. ഒരു മാസത്തിനു മുൻപ് ഒരു ഡിപ്പാർട്ട്‌മെന്റ് തലപ്പത്തു ഉണ്ടായിരുന്ന ഗെബ്രൂ എന്ന കറുത്തവർഗ്ഗക്കാരി ഗൂഗിൾ വിട്ടു.അതേക്കുറിച്ച് അസ്വസ്ഥത നില നിൽക്കുമ്പോൾ, ജനുവരി മുതൽ അവധിയിൽ പ്രവേശിക്കപ്പെട്ടിരുന്ന മാർഗരറ്റ് മിച്ചൽ എന്ന വകുപ്പ് നേതാവിനെ പുറത്താക്കി ഗൂഗിൾ. കമ്പനിയുടെ എത്തിക്കൽ നിർമ്മിത ബുദ്ധി വിഭാഗത്തിന്റെ നേതൃത്വം അവർക്കായിരുന്നു.

ഗെബ്രുവിന്റെ വിട്ടു പോകൽ മിച്ചലിനും മറ്റു പലർക്കും വേദനനയും, ആശങ്കയും ഉണ്ടാക്കി. ഗൂഗിൾ വക്താവ് പറഞ്ഞത് ആവശ്യമായ ആഭ്യന്തര അന്വേഷണങ്ങൾ നടത്തിയാണ് മാർഗരറ്റ് മിച്ചലിനെ കമ്പനി പിരിച്ചു വിടുന്നത് എന്നാണ്.

vachakam
vachakam
vachakam

മിച്ചൽ പറയുന്നത് കമ്പനി പറയുന്ന ആരോപണങ്ങൾ തനിയ്ക്ക് ഒരു വിവരവും ഇല്ലാത്ത കാര്യങ്ങളാണ് എന്ന്. ഗൂഗിൾ തലവൻ ജെഫ് ഡീൻ പറഞ്ഞത്, കമ്പനി ചില പോളിസി മാറ്റങ്ങൾ വരുത്താൻ ആഗ്രഹിക്കുന്നു. ചില പ്രധാനാനപ്പെട്ട ജോലിക്കാർ അതും കറുത്ത വർഗ്ഗക്കാർ കമ്പനി വിട്ടു പോകുന്നതിൽ എച്ച്.ആർ. ഡിപ്പാർട്ട് മെന്റ്  പ്രവർത്തന പിശക് ആണ് എന്ന് പറഞ്ഞു.

Google is trying to end the controversy over its Ethical Artificial Intelligence team

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam