മെയ്ഡ് ഇന്‍ ബെംഗളൂരു ഐഫോണുകള്‍ 2024 ഏപ്രിലില്‍

JUNE 1, 2023, 9:26 PM

ബെംഗളൂരു: 2024 ഏപ്രില്‍ മുതല്‍ തായ്‌വാന്‍ കമ്പനിയായ ഫോക്‌സ്‌കോണ്‍ ബെംഗളൂരുവിലെ ദേവനഹള്ളി പ്ലാന്റില്‍ നിന്ന് ഐഫോണുകളുടെ ഉല്‍പ്പാദനം ആരംഭിക്കും. ജൂലൈ ഒന്നിന് പ്ലാന്റിന് ആവശ്യമായ ഭൂമി കമ്പനിക്ക് കൈമാറുമെന്ന് കര്‍ണാടക ലാര്‍ജ് ആന്‍ഡ് മീഡിയം ഇന്‍ഡസ്ട്രീസ് വകുപ്പ് മന്ത്രി എംബി പാട്ടീല്‍ പറഞ്ഞു. 

ഫോക്‌സ്‌കോണ്‍ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ഐടി മന്ത്രി പ്രിയാങ്ക് ഖാര്‍ഗെയും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. 

13,600 കോടി രൂപ ചെലവിലാണ് ബംഗളൂരുവില്‍ ഐഫോണ്‍ നിര്‍മാണ പ്ലാന്റ് വരുന്നത്. 50,000 ആളുകള്‍ക്ക് ഇവിടെ തൊഴില്‍ ലഭിക്കുമെന്നാണ് കണക്കാക്കിയിരിക്കുന്നത്. 300 ഏക്കര്‍ ഭൂമിയാണ് പ്ലാന്റ് നിര്‍മിക്കാന്‍ സര്‍ക്കാര്‍ വിട്ടുകൊടുക്കുക. വെള്ളം, വൈദ്യുതി, റോഡ് മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ സര്‍ക്കാര്‍ ഉറപ്പാക്കും. 

vachakam
vachakam
vachakam

മൂന്ന് ഘട്ടങ്ങളിലായിരിക്കും കമ്പനി പ്ലാന്റ് നിര്‍മാണം പൂര്‍ത്തിയാക്കുക. നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ പ്രതിവര്‍ഷം 20 ദശലക്ഷം ഐഫോണുകള്‍ ഇവിടെ ഉല്‍പ്പാദിപ്പിക്കും.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam