'ദേ ഇപ്പോൾ മരിച്ചത് ആരാണെന്ന് നോക്കൂ'; എഫ്ബിയിൽ വരുന്ന ഈ ലിങ്കിൽ ക്ലിക്ക് ചെയ്യല്ലേ...

JUNE 1, 2023, 5:07 PM

സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള ഓരോ തരം തട്ടിപ്പുകളും ദിനേന പുതിയ രൂപവും ഭാവവും കൈവരിച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ പുതിയൊരു തട്ടിപ്പാണ് പ്രചാരം നേടുന്നത്. ഫേസ്ബുക്കിലൂടെയാണ് പ്രധാനമായും ഈ തട്ടിപ്പ് സംഘം ഇരകളെ കണ്ടെത്തുന്നത്. 

'ദേ ഇപ്പോൾ മരിച്ചത് ആരാണെന്ന് നോക്കൂ' (look who just died) എന്ന പേരിലാണ് തട്ടിപ്പ് അറിയപ്പെടുന്നത്. ഇതിനെ പറ്റി വിദഗ്ധർ ഉപയോക്താക്കൾക്ക് മുന്നറിയിപ്പുകളും നൽകിക്കഴിഞ്ഞു. 

മേൽപറഞ്ഞ വാചകങ്ങളുള്ള മെസ്സേജുകൾ ഫേസ്ബുക് മെസഞ്ചറിലൂടെ അയക്കുകയും അതിലൂടെ ഉപയോക്താവിന്റെ സ്വകാര്യ വിവരങ്ങൾ മോഷ്ടിക്കുന്നതുമാണ് പ്രവർത്തന രീതി.

vachakam
vachakam
vachakam

'ദേ ഇപ്പോൾ മരിച്ചത് ആരാണെന്ന് നോക്കു' എന്ന സന്ദേശത്തിൽ വ്യക്തിയുടെ മരണവാർത്തയിലേക്കുള്ള ലിങ്ക് ഉണ്ടാകും. മരിച്ചയാൾ പ്രശസ്തനോ അല്ലെങ്കിൽ വ്യക്തിപരമായി നമുക്ക് അടുപ്പമുള്ളയാളോ ആണെന്ന് തോന്നിപ്പിക്കും വിധത്തിൽ 'വളരെ സങ്കടകരം'(So sad), എനിക്കറിയാം നിങ്ങൾക്ക് അവനെ/ അവളെ അറിയാമെന്ന് (I know you know him/her)' എന്നിങ്ങനെ വാചകങ്ങളും ഉണ്ടാകും.

അത്തരത്തിൽ ആകാംക്ഷ ഉണർത്തി ലിങ്കിൽ ക്ലിക്ക് ചെയ്യാൻ പ്രേരിപ്പിക്കും. ക്ലിക്ക് ചെയ്യുന്നതോടെ വ്യക്തിഗത വിവരങ്ങൾ അപകടത്തിലാക്കുകയും മാൽവെയറുകൾ ഉണ്ടാകാൻ കാരണമാകുകയും ചെയ്യും.

തട്ടിപ്പുകാർ ഫേസ്ബുക്ക് ലോഗിൻ വിശദാംശങ്ങൾ ആവശ്യപ്പെട്ടേക്കാം, അക്കൗണ്ട് ആക്‌സസ് ചെയ്യുന്നതിനും സാമ്പത്തിക വിവരങ്ങൾ മോഷ്ടിക്കുന്നതിനും ഇത് ഇടയാക്കും. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam