വിദ്വേഷ പോസ്റ്റുകളുടെ കണക്കുകൾ വെളിപ്പെടുത്തി ഫേസ്ബുക്ക്

NOVEMBER 20, 2020, 9:51 PM

വിദ്വേഷ പ്രചാരണം നടത്തുന്ന പോസ്റ്റുകളുടെ പേരില്‍ വലിയ വിമര്‍ശനം നേരിടേണ്ടി വന്ന സാമൂഹ്യ മാധ്യമാണ് ഫേസ്ബുക്ക്. ഇപ്പോഴിതാ ഫേസ്ബുക്ക് തന്നെ ഫേസ്ബുക്കില്‍ വരുന്ന വിദ്വേഷ പോസ്റ്റുകളുടെ ഏകദേശ കണക്ക് പുറത്തുവിട്ടിരിക്കുകയാണ്. 

ഫേസ്ബുക്ക് പോസ്റ്റുകളുടെ കണക്കില്‍ 10,000 പോസ്റ്റുകള്‍ പരിശോധിക്കുകയാണെങ്കില്‍ അതില്‍ 11 മുതല്‍ 12വരെ പോസ്റ്റുകളില്‍ വിദ്വേഷ ഉള്ളടക്കം ഉള്ളതായാണ് കണ്ടെത്തല്‍. ഫേസ്ബുക്കിന്റെ കണ്ടന്റ് മോഡറേറ്റിംഗ് റിപ്പോര്‍ട്ടിലാണ് ഈ കാര്യം വ്യക്തമാക്കുന്നത്.

ഇതിനെതിരെ നിര്‍ണായക നീക്കത്തിനൊരുങ്ങുകയാണ് ഫേസ്ബുക്ക്. 2020ന്റെ മൂന്നാം പാദത്തില്‍ 22.1 ദശലക്ഷം വിദ്വേഷം ജനിപ്പിക്കുന്ന പോസ്റ്റുകള്‍ക്കെതിരെ ഫേസ്ബുക്ക് നടപടി എടുത്തുവെന്നാണ് റിപ്പോര്‍ട്ടിലെ കണക്കുകള്‍ പറയുന്നത്. 

vachakam
vachakam
vachakam

ഇതിന് മുന്‍പുള്ള പാദത്തിലെ റിപ്പോര്‍ട്ട് പ്രകാരം നടപടി എടുത്ത വിദ്വേഷ പോസ്റ്റുകളുടെ എണ്ണം 22.5 ദശലക്ഷമായിരുന്നു. പോസ്റ്റ് റിമൂവ് ചെയ്യുക, മുന്നറിയിപ്പ് നല്‍കുക, അക്കൗണ്ട് നിര്‍ത്തലാക്കുക, പുറത്തുള്ള ഏജന്‍സിക്ക് വിവരങ്ങള്‍ കൈമാറുക തുടങ്ങിയ കാര്യങ്ങളാണ് നടപടി എടുത്തിരിക്കുന്നത്.

അടുത്തകാലത്ത് ഫേസ്ബുക്കിന്റെ വിദ്വേഷ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഫലവത്താകുന്നില്ല എന്ന് കാണിച്ച് വിവിധ സിവില്‍ റൈറ്റ് ഗ്രൂപ്പുകളുടെ ആഹ്വാനത്താല്‍ ഫേസ്ബുക്കില്‍ നിന്നും പരസ്യം പിന്‍വലിക്കല്‍ ക്യാംപെയിന്‍ നടന്നിരുന്നു. ഇതുമൂലം ഉണ്ടായ സമ്മര്‍ദ്ദമാണ് പുതിയ കണക്കുകള്‍ പുറത്തുവിടാന്‍ ഫേസ്ബുക്കിനെ പ്രേരിപ്പിച്ചത് എന്നാണ് വാര്‍ത്ത.

English Summery:  Facebook reveals figures of hate posts

vachakam
vachakam
vachakam

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS