അശ്ലീല വീഡിയോകളുടെ പെരുമഴ; ഫേസ്ബുക്ക് മൗനത്തിൽ?

MAY 24, 2023, 9:22 AM

ഫേസ്ബുക്കിലെ പ്രൊഫൈലുകളിൽ നിന്ന് അശ്ലീല വീഡിയോകൾ വ്യാപകമായി പ്രചരിക്കുന്നതായി പരാതി. ചില ഫേസ്ബുക്ക് അക്കൗണ്ടുകൾ പൂർണ്ണ അശ്ലീല വീഡിയോകൾ കാണിക്കുന്നതായും ആയിരക്കണക്കിന് ആളുകൾ പങ്കെടുക്കുന്ന തത്സമയ സംപ്രേക്ഷണം നടത്തുന്നതായും കണ്ടെത്തി. 

ഇത്തരം  അക്കൗണ്ടുകൾ രാത്രിയിൽ വീഡിയോകൾ പ്രസിദ്ധീകരിക്കുകയും പിന്നീട് അവ ഇല്ലാതാക്കുകയും ചെയ്യുമെന്നാണ് റിപ്പോർട്ട്. ആശ്ചര്യപ്പെടുത്തുന്നതെന്തെന്നാൽ വീഡിയോ, ഗെയിമിംഗ് സ്രഷ്‌ടാക്കളാണെന്ന് സ്വയം അവകാശപ്പെടുന്നവരുടെ പേജുകളിൽ നിന്നാണ് ഇത്തരം ഉള്ളടക്കം പ്രചരിക്കുന്നത് എന്നതാണ്. തന്നെ നിരവധി ഫോളോവേർസ് ഉള്ള പ്രൊഫൈലുകളിൽ നിന്ന് ഇത്തരത്തിൽ വീഡിയോകൾ പ്രചരിക്കുന്നതോടെ കുട്ടികളിലേക്ക് അടക്കം ഇത്തരം ഉള്ളടക്കങ്ങൾ എത്താൻ സാധ്യതയുണ്ട്. 

അതേസമയം ഇത്തരം പ്രൊഫൈലുകൾക്ക് എതിരെ ഫേസ്ബുക്ക് ഇതുവരെ നടപടി സ്വീകരിക്കാത്തത്തും ഏവരെയും ആശ്ചര്യപ്പെടുത്തുന്നുണ്ട്. ഇന്ത്യയിൽ 2018ൽ അശ്ലീല ഉള്ളടക്കങ്ങൾക്കും വെബ്‌സൈറ്റുകൾക്കും കേന്ദ്ര സർക്കാർ  നിരോധനം ഏർപ്പെടുത്തിയതാണ്.അതുകൊണ്ട് തന്നെ മുൻനിരയിലുള്ള ഒരു സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ നിന്ന് ഇങ്ങനെയുള്ള ഉള്ളടക്കങ്ങൾ പ്രചരിക്കുമ്പോൾ  ഫേസ്ബുക്ക് ഇതിന് വ്യക്തമായ ഒരു മറുപടി പറയേണ്ടി വരുമെന്ന കാര്യത്തിൽ സംശയമില്ല. 

vachakam
vachakam
vachakam

ENGLISH SUMMARY: Facebook is not able to restrict the display of adult content on its social media platform

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam