ഫോൺ കളഞ്ഞുപോയോ..എങ്കിൽ കണ്ടെത്താൻ ഇതാ ഒരു എളുപ്പവഴി

JUNE 10, 2021, 7:06 PM

ടെക്നോളജിയുടെ പുരോഗമനം ഏറ്റവും കൂടുതൽ വ്യക്തമാകുന്നത് സ്മാർട്ട്‌ഫോൺ ഉപയോഗത്തിലൂടെയാണ്.ഈ കാലത്ത് ഒരു സ്മാർട്ട്‌ഫോൺ ഇല്ലാതെ ജീവിക്കുന്നവർ വിരളമെന്നുതന്നെ പറയാം.വാട്ട്‌സ്ആപ്പും, ഫേസ്ബുക്കും തുടങ്ങി വിശാലമായ ഒരു ടെക്ക് ലോകമാണ് സ്മാർട്ട്‌ഫോൺ തുറന്നിടുന്നത്.ലോകത്തെവിടെയും നടക്കുന്ന സംഭവങ്ങൾ മിനിറ്റുകൾക്കൊണ്ട് വിരൽ തുമ്പിൽ എത്തിക്കാനും നമുക്ക് ഇപ്പോൾ സാധിക്കും.എന്നാൽ പെട്ടെന്നൊരു നിമിഷം അപ്രതീക്ഷിതമായി നമ്മുടെ കയ്യിൽ നിന്നും ഫോൺ കളഞ്ഞുപോയാലോ? 

നമ്മുടെ ഏറ്റവും പ്രധാനപ്പെട്ട രേഖകൾ, ഫോട്ടോസ്, വീഡിയോസ്, കോൺടാക്ട്സ് ഇവയെല്ലാം നമുക്ക് ഒരു നിമിഷം കൊണ്ട് നഷ്ടപ്പെട്ടേക്കാം.എന്നാൽ നമ്മുടെ നഷ്ടപ്പെട്ട ഫോൺ ഒരു ആൻഡ്രോയ്ഡ് മോഡലാണെങ്കിൽ എത്രയും വേഗം അത് കണ്ടെത്താനും അതിലെ പ്രധാനപ്പെട്ട വിവരങ്ങൾ  മറ്റുള്ളവരിലേക്ക് എത്താതിരിക്കാനും നമുക്ക് ചില പൊടിക്കൈകൾ പരീക്ഷിക്കാവുന്നതാണ്.

പക്ഷേ ആൻഡ്രോയ്ഡ് ഉപയോക്താകൾക്ക് എല്ലാവർക്കും ഈ രീതി പിന്തുടരാമെന്ന് കരുതേണ്ട.കാരണം ഫോൺ സെറ്റിങ്ങ്സിലെ ചില ഓപ്ഷനുകൾ മുൻകൂട്ടി നമ്മൾ സെറ്റ് ചെയ്‌താൽ മാത്രമേ ഇനി പറയാൻ പോകുന്ന രീതി പിന്തുടർന്ന് നമുക്ക് കളഞ്ഞുപോയ ഫോൺ കണ്ടെത്താൻ സാധിക്കു.

vachakam
vachakam
vachakam

ഇതിനായി ആദ്യം ഫോണിലെ  ലൊക്കേഷൻ സർവീസ്, 'ഫൈൻഡ് മൈ ഡിവൈസ്' എന്നീ ഓപ്ഷനുകൾ ഓൺ ചെയ്യണം.ഗൂഗിൾ അക്കൗണ്ടിൽ 'സൈൻ ഇൻ' ചെയ്തിട്ടുണ്ടാവുകയും വേണം.ഫോൺ സ്വിച്ച് ഓൺ ആയിരിക്കേണ്ടതാണ് ഏറ്റവും പ്രധാനം.നമ്മുടെ ഫോൺ ഒരുപക്ഷെ മോഷ്ടിക്കപ്പെട്ട ശേഷം സ്വിച്ച് ഓഫ് ആക്കപ്പെട്ടാൽ ഈ മാർഗം ഒരിക്കലും ഫലം കാണില്ല.ഇവയ്‌ക്കെല്ലാം പുറമെ ഫോണിലെ ഡാറ്റാ കണക്ഷനും ഓൺ ആണെങ്കിൽ മാത്രമെ ഈ മാർഗം വിജയിക്കുകയുള്ളൂ. നിങ്ങൾക്ക് ഒരു ബാക്ക് അപ്പ് ഫോൺ ഉണ്ടെങ്കിലും  അതല്ലെങ്കിൽ നഷ്ടപ്പെട്ട ഫോണിന് ഒരു ബാക്ക്അപ്പ് കോഡ് ഉണ്ടെങ്കിലും നഷ്ടപ്പെട്ട ഫോൺ എളുപ്പം കണ്ടെത്താൻ സാധിക്കും.

കളഞ്ഞുപോയ ഫോണിൽ നിന്നും എങ്ങനെ ഫയലുകൾ ഡിലീറ്റ് ചെയ്യാം? 

• മറ്റൊരു ആൻഡ്രോയ്ഡ് ഫോണിന്റെ സഹായത്തോടെ മാത്രമേ കളഞ്ഞുപോയ ഫോൺ കണ്ടെത്താൻ സാധിക്കുകയുള്ളൂ.ഇത്തരത്തിൽ തെരെഞ്ഞെടുത്ത ഫോണിൽ നിങ്ങളുടെ ഗൂഗിൾ അക്കൗണ്ട് ലോഗിൻ ചെയ്യുക 

vachakam
vachakam
vachakam

• തുടർന്ന്  ഗൂഗിൾ ബ്രൗസറിൽ പ്രവേശിച്ച് സെർച്ച് ബാറിൽ ' ഫൈൻഡ്  മൈ ഡിവൈസ്' എന്ന് സെർച്ച് ചെയ്ത് ഗൂഗിളിന്റെ 'ഫൈൻഡ് മൈ ഡിവൈസ് സൈറ്റി'ൽ പ്രവേശിക്കുക.

• വെബ്സൈറ്റിലേക്ക് പ്രവേശിച്ചാൽ ഉടൻ തന്നെ  നഷ്ടപ്പെട്ട ഫോണിലേക്ക് ഒരു  നോട്ടിഫിക്കേഷൻ പോവുകയും ഫോണിന്റെ ലൊക്കേഷൻ നിങ്ങൾക്ക് ഫൈൻഡ് മൈ ഡിവൈസ് സൈറ്റിലൂടെ ദൃശ്യമാക്കുകയും ചെയ്യും. ചിലപ്പോൾ നിലവിലെ ലൊക്കേഷന് പകരം ഫോണിന്റെ അവസാന ലൊക്കേഷനും ദൃശ്യമാകും. 

• തുടർന്ന് പേജിന്റെ ഏറ്റവും താഴെയായി നിങ്ങൾക്ക് മൂന്ന് ഓപ്ഷനുകൾ ലഭിക്കും. 'പ്ലേ സൗണ്ട്, സെക്യൂർ ഡിവൈസ്, ഇറൈസ് ഡിവൈസ്' എന്നീ മൂന്ന് ഓപ്ഷനുകളാണ് കാണാൻ സാധിക്കുക. 

• ഇതിൽ 'പ്ലേ സൗണ്ട്' ഓപ്ഷൻ തെരഞ്ഞെടുത്താൽ തുടർച്ചയായി 5 മിനിറ്റ് ഫോൺ വലിയ ശബ്ദത്തോടെ റിങ്ങ് ചെയ്യും.ഫോൺ സൈലന്റ്, വൈബ്രേഷൻ മോഡിലാണെങ്കിലും ഇങ്ങനെ റിങ്ങ് ചെയ്യും. 

•  'സെക്യൂർ ഡിവൈസ്‌ ഓപ്ഷൻ തെരെഞ്ഞെടുത്താൽ ഫോൺ  ലോക്ക് ചെയ്യാൻ കഴിയും.നമ്പർ പാസ്സ്‌വേർഡ്, ആൽഫബെറ്റ് പാസ്സ്‌വേർഡ്, പാറ്റേൺ എന്നീ മാർഗ്ഗങ്ങളിലൂടെ ഫോൺ ലോക്ക് ചെയ്യാൻ സാധിക്കും.നിലവിൽ  ഫോണിൽ സെറ്റ് ചെയ്തിരിക്കുന്ന ലോക്കിങ്ങ് രീതി ഉപയോഗിച്ചോ അതല്ലെങ്കിൽ പുതിയൊരു പാസ്സ്‌വേർഡ് ഉപയോഗിച്ചോ ഇഷ്ടാനുസൃതം നിങ്ങൾക്ക് ഫോൺ ലോക്ക് ചെയ്യാൻ കഴിയും.

• അവസാനത്തെ ഓപ്ഷനാണ് ഏറ്റവും പ്രധാനം. 'ഇറൈസ് ഡിവൈസ്' എന്ന ഈ ഓപ്ഷൻ തെരെഞ്ഞെടുത്താൽ ഫോണിലെ കോൺടാക്ട്സ്, ഫോട്ടോസ്,വീഡിയോസ്, ഡാറ്റാസ്, തുടങ്ങി ആപ്ലിക്കേഷനുകൾ  വരെ  ഡിലീറ്റ് ചെയ്യാൻ കഴിയും.ഈ ഓപ്ഷൻ ഉപയോഗിച്ചാൽ  പിന്നീട് ഫോണിന്റെ ലൊക്കേഷൻ കണ്ടുപിടിക്കാൻ ഒരിക്കലും സാധിക്കുന്നതല്ല.അതുകൊണ്ട് ഫോൺ ഒരിക്കലും തിരികെ ലഭിക്കാൻ സാധ്യതയില്ലെന്ന് സ്ഥിരീകരിച്ചാൽ മാത്രമേ ഈ ഓപ്ഷൻ തെരെഞ്ഞെടുക്കാവു എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.

English summary: Easy Ways to find the losted android phoneഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam