തലവേദനയായി  'ഡോഗ്റാറ്റ്  മാല്‍വെയര്‍'; വ്യാജ ആന്‍ഡ്രോയ്ഡ് ആപ്പുകൾ സൂക്ഷിക്കുക 

JUNE 2, 2023, 5:37 PM

വ്യാജ ആൻഡ്രോയ്ഡ് ആപ്പുകളിലൂടെ പുതിയ മാല്‍വെയര്‍ വ്യാപിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ഡോഗ്റാറ്റ് (DogeRAT (Remote Access Trojan) എന്നാണ് ഈ മാല്‍വെയറിന്റെ പേര്.

ടെലിഗ്രാം വഴിയും മറ്റ് സോഷ്യല്‍ മീഡിയ ആപ്പുകള്‍ വഴിയും ഈ മാല്‍വെയര്‍ അടങ്ങിയ ആപ്പുകള്‍ ഉപയോക്താക്കള്‍ക്ക് അയച്ചുകൊടുക്കുന്നതായാണ് റിപ്പോര്‍ട്ട്.

ബാങ്കിംഗ് പാസ്‌വേഡുകള്‍, ഗവണ്‍മെന്റ് ഐഡികള്‍ എന്നിവ പോലുള്ള പ്രധാനപ്പെട്ട വിവരങ്ങള്‍ മോഷ്‌ടിക്കാൻ കഴിയുന്ന ഒരു ഓപ്പണ്‍ സോഴ്‌സ് ആൻഡ്രോയിഡ് മാല്‍വെയറാണ് ഡോഗ്റാറ്റ് എന്നാണ് കണ്ടെത്തല്‍. ബാങ്കിംഗ്, ഇ-കൊമേഴ്‌സ്, വിനോദം എന്നിവയുള്‍പ്പെടെയുള്ള മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ഉപയോക്താക്കളെയാണ് ഇത് പ്രധാനമായും ലക്ഷ്യമിടുന്നത്.

vachakam
vachakam
vachakam

ഈ മാല്‍വെയര്‍ വഴി ഹാക്കര്‍മാര്‍ക്ക് ഉപഭോക്താക്കളുടെ മൊബൈല്‍ ഫോണുകളിലേക്ക് റിമോട്ട് ആക്‌സസ് ലഭിക്കുകയും ചെയ്യും. അങ്ങനെ ഈ മൊബൈല്‍ ഫോണുകള്‍ ഹാക്കര്‍മാര്‍ക്ക് ഉപയോഗിക്കാനാകും. അതുവഴി അവര്‍ക്ക് ഫയലുകളില്‍ മാറ്റം വരുത്താനും, കോള്‍ റെക്കോര്‍ഡുകള്‍ ചെയ്യാനും, ഫ്രണ്ട് ക്യാമറയും ബാക്ക് ക്യാമറയും ഉപയോഗിച്ച്‌ ഫോട്ടോ എടുക്കാനുമെല്ലാം സാധിക്കും.

രണ്ട് ടെലിഗ്രാം ചാനലുകളില്‍ ഡോഗ്റാറ്റ് വില്‍പനക്ക് വെച്ചതായും കണ്ടെത്തിയിട്ടുണ്ട്. ഒരു പ്രീമിയം പതിപ്പും മാല്‍വെയര്‍ ക്രിയേറ്റര്‍മാര്‍ സൃഷ്ടിച്ചിട്ടുണ്ട്.

എങ്ങനെ സുരക്ഷിതരാകാം?

vachakam
vachakam
vachakam

അജ്ഞാത ഉറവിടങ്ങളില്‍ നിന്നുള്ള ലിങ്കുകളിലും അറ്റാച്ച്‌മെന്റുകളിലും ക്ലിക്ക് ചെയ്യുമ്ബോള്‍ എപ്പോഴും ജാഗ്രത പാലിക്കുക. മാല്‍വെയറില്‍ നിന്ന് രക്ഷപെടാൻ ഇത്തരം ലിങ്കുകളില്‍ പരമാവധി ക്ലിക്ക് ചെയ്യാതിരിക്കുന്നതാണ് നല്ലത്. ഇതിനു പുറമേ ഉപയോക്താക്കള്‍ തങ്ങളുടെ മൊബൈല്‍ ഉപകരണങ്ങള്‍ എപ്പോഴും അപ് ടു ഡേറ്റ് ആയി സൂക്ഷിക്കണം. സോഫ്‌റ്റ്‌വെയര്‍ അപ്‌ഡേറ്റുകളില്‍ പലപ്പോഴും ഈ മാല്‍വെയറുകളെ പ്രതിരോധിക്കാൻ ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഉണ്ടായിരിക്കും.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam