ജനാധിപത്യത്തെ മുട്ടുകുത്തിച്ചു

FEBRUARY 19, 2021, 8:02 AM

യു.കെ., യു.എസ്. എന്നിവിടങ്ങളിൽ നിന്നും വ്യാപകമായ പ്രതിഷേധവും കുറ്റപ്പെടുത്തലുകളും ഫെയ്‌സ്ബുക്ക് കമ്പനിയ്ക്ക് എതിരെ ഉയർന്നു. ജനാധിപത്യത്തെ വെല്ലുവിളിക്കുകയും ശല്യപ്പെടുത്തുകയും ചെയ്യുന്ന നടപടിയാണ്, ഫെയ്‌സ്ബുക്ക് ആസ്‌ട്രേലിയൻ രാജ്യത്തു വിലക്കിയതു വഴി ലോകത്തെ വമ്പൻ സാങ്കേതിക കമ്പനി ചെയ്തത് എന്ന് പരക്കെ ആരോപിക്കുന്നു.

ഒരു കമ്പനി അവരുടെ കരുത്തു പ്രകടിപ്പിക്കുന്നതു വഴി ജനാധിപത്യ നിയമനിർമ്മാണ സഭകളെ വെല്ലുവിളിക്കുക കൂടിയാണ് ചെയ്യുന്നത് എന്ന് പ്രമുഖ വാർത്താവിതരണ ശൃംഖലക്കാർ പറഞ്ഞു. 'ഒരു രാജ്യത്തെ മുഴുവൻ മുട്ടുമടക്കാൻ' ആജ്ഞാപിക്കുകയാണ് ഫെയ്‌സ്ബുക്ക് ചെയ്തത് എന്നു പ്രമുഖ സാമൂഹിക പ്രവർത്തന ഗ്രൂപ്പുകൾ പറഞ്ഞു.

ആസ്‌ട്രേലിയയിലെ ജനങ്ങൾക്ക് ഫെയ്‌സ്ബുക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നു കഴിഞ്ഞ ദിവസം. മാധ്യമ ബിസിനസുകൾക്കും വാർത്താവിതരണ കമ്പനികൾക്കും അവരുടെ ഉള്ളടക്കവും വാർത്തകളും ആശയങ്ങളും ഫെയ്‌സ്ബുക്ക് പ്ലാറ്റ്‌ഫോമുകളിൽ ഉപയോഗിക്കുന്നതിന് പ്രതിഫലം കൊടുക്കണം എന്ന് ഗവൺമെന്റ് പറഞ്ഞു.

vachakam
vachakam
vachakam

ആ നിയമ നിർമ്മാണ നടപടി പുരോഗമിക്കുന്നു എന്നു മനസ്സിലായപ്പോൾ, ഫെയ്‌സ്ബുക്ക് താനെ വിലക്ക് ഏർപ്പെടുത്തി എല്ലാവരെയും മുട്ടുകുത്തിച്ചു. ആസ്‌ട്രേലിയൻ ഗവൺമെന്റിനെയും 18 മില്യൻ ജനങ്ങളെയും ഫെയ്‌സ്ബുക്ക് വാർത്തകളും ഉള്ളടക്കങ്ങളും ശേഖരിക്കുന്നതും പങ്കുവയ്ക്കുന്നതും വിലക്കി. ജനങ്ങളെ മുട്ടുകുത്തിച്ചു. ഇരുട്ടിലാക്കി.

Facebook condemned in UJ and US for attempt to bully democracy

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam