കളികൾ ഇനി വേറെ ലെവൽ; ബിജിഎംഐ തിരിച്ചെത്തി, വമ്പൻ ഡൗൺലോഡിംഗ്!!

MAY 30, 2023, 10:49 AM

ഇപ്പോഴിതാ വിലക്കുകൾ നീങ്ങിയതോടെ ബാറ്റിൽഗ്രൗണ്ട്സ് മൊബൈൽ ഇന്ത്യ (ബിജിഎംഐ) ഗെയിം താല്ക്കാലികമായി തിരിച്ചെത്തിയിരിക്കുകയാണ്.  

ഇന്നലെയാണ് ഗെയിം ഇന്ത്യയിൽ റീലോഞ്ച് ചെയ്തത്. ആൻഡ്രോയിഡ്, ഐഒഎസ് ഉപയോക്താക്കൾക്ക് ഗെയിം ലഭിച്ചു തുടങ്ങി. മൂന്ന് മാസം കേന്ദ്ര സർക്കാരിന്റെ നീരിക്ഷണത്തിലായിരിക്കും കുട്ടി ഗെയിമർമാരുൾപ്പെടെ. ഗെയിമിന് അടിമകളാകുന്നുണ്ടോ ഉപയോക്താക്കൾ എന്നതടക്കമുള്ള കാര്യങ്ങൾ വിലയിരുത്തിയാകും ബിജിഎംഐ-ക്ക് രാജ്യത്ത് തുടരാനുള്ള അനുമതി ലഭിക്കുക.

നിയന്ത്രണങ്ങളോടെയാണ് ഗെയിം എത്തിയിരിക്കുന്നത്. പ്രായപൂർത്തിയാകാത്തവർക്ക് ദിവസത്തിൽ മൂന്ന് മണിക്കൂറും മുതിർന്നവർക്ക് ആറ് മണിക്കൂറുമാണ് ഗെയിം കളിക്കാൻ സാധിക്കുക. ബാക്കിയുള്ള സമയങ്ങളിൽ  ഗെയിമിങ് ഐഡി നിയന്ത്രണ വിധേയമായിരിക്കും. 

vachakam
vachakam
vachakam

ബിജിഎംഐ, കളിക്കാരുടെ സിറ്റി ലൊക്കേഷനും അറിയാനാകും. ഷൂട്ട് ചെയ്യുമ്പോൾ ചുവന്ന നിറത്തിൽ രക്തം ചിതറുന്നതും കാണില്ല. ചുവപ്പിന് പകരം  പച്ച, മഞ്ഞ നിറങ്ങളാണ് നല്കിയിരിക്കുന്നത്.  ബിജിഎംഐ നിരവധി പേരാണ് ഒറ്റ ദിവസം കൊണ്ട് ഡൗൺലോഡ് ചെയ്തതെന്നാണ് റിപ്പോർട്ടുകൾ.

ജനപ്രിയ ഗെയിമായിരുന്ന പബ്ജിയുടെ ഇന്ത്യൻ പതിപ്പായിരുന്നു ബാറ്റിൽഗ്രൗണ്ട്സ് മൊബൈൽ ഇന്ത്യ (ബിജിഎംഐ). നേരത്തെ സുരക്ഷാ ഭീക്ഷണികൾ ചൂണ്ടിക്കാട്ടി പബ്ജി മൊബൈലും മറ്റ് ആപ്പുകളും കേന്ദ്രസർക്കാർ നിരോധിച്ചിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam