ആപ്പിൾ ഐഫോണുകൾക്ക് വേണ്ടിയുള്ള പുതിയ ഓപ്പറേറ്റിങ് സിസ്റ്റമായ ഐഒഎസ് 16 ബീറ്റ കഴിഞ്ഞ ദിവസമാണ് ആപ്പിൾ അവതരിപ്പിച്ചത്. ഐഫോൺ ഉപയോക്താക്കൾ ഏറെ നാളായി കാത്തിരുന്ന കിടിലൻ ഫീച്ചറുകളുമായാണ് പുതിയ പതിപ്പ് എത്തിച്ചത്. ഫോട്ടോ എഡിറ്റിംഗ് ആപ്പിൾ കൊണ്ടുവന്ന പുതിയൊരു ഫീച്ചറാണ് ഇ ക്കൂട്ടത്തിൽ ഇപ്പോൾ വലിയ ജനപ്രീതി നേടിയിരിക്കുന്നത്.
ഒന്നിലധികം ഫോട്ടോകൾ ഒരേ സമയം എഡിറ്റ് ചെയ്യാൻ കഴിയുന്ന ഫീച്ചർ ആണിത്."ബാച്ച് എഡിറ്റ്" എന്നാണ് ഈ ഫീച്ചറിനെ വിളിക്കുന്നത്.ഒരു ഫോട്ടോയില്‍ നടത്തുന്ന എഡിറ്റുകള്‍ കോപ്പി ചെയ്ത് നിങ്ങള്‍ സെലക്റ്റ് ചെയ്യുന്ന ഫോട്ടോകളില്‍ എല്ലാം പേസ്റ്റ് ചെയ്താണ് ഇത് സാധ്യമാക്കുന്നത്.ഇതോടെ മുഴുവന്‍ ഫോട്ടോ ആല്‍ബവും അതിലെ ഫോട്ടോകളും വേഗത്തില്‍ എഡിറ്റ് ചെയ്യാന്‍ സാധിക്കും.
സാമൂഹിക മാധ്യമങ്ങളിൽ അടക്കം പോസ്റ്റ് ചെയ്യാനുള്ള ചിത്രങ്ങള്‍ എഡിറ്റ് ചെയ്യുന്നവര്‍ക്കും ഈ ഫീച്ചർ വളരെ ഉപയോഗപ്രഥമായിരിക്കും.നിലവില്‍ ഐഒഎസ് 16 ഉള്ള ഐഫോണുകളില്‍ ഇന്‍ ബില്‍റ്റ് ഫീച്ചറായി മാത്രമാണ് ഈ ഫീച്ചര്‍ ലഭിക്കുന്നത്. ഡബ്ല്യൂഡബ്ല്യൂഡിസി 2022 ഇവന്റില്‍ ഈ ഫീച്ചറിന് ആപ്പിൾ വലിയ ശ്രദ്ധയോ പ്രചാരണമോ നൽകിയില്ല എന്നത് ശ്രദ്ധേയമാണ്.ഇനി ഐഒഎസ് 16ലെ ബാച്ച് എഡിറ്റ് ഫീച്ചര്‍ എങ്ങനെ ഉപയോഗിക്കാമെന്ന് നോക്കാം:
ഐഫോണില്‍ എങ്ങനെ ഫോട്ടോകള്‍ ബാച്ച് എഡിറ്റ് ചെയ്യാം?
• ഇതിനായി ആദ്യം നിങ്ങൾ പുതിയ ഐഒഎസ് 16ലേക്ക് ഐഫോണ്‍ അപ്ഡേറ്റ് ചെയ്യേണ്ടതുണ്ട്.
• ശേഷം ഫോണിലെ ഫോട്ടോസ് ആപ്പ് ഓപ്പൺ ചെയ്യുക
• തുടര്‍ന്ന് നിങ്ങള്‍ എഡിറ്റ് ചെയ്യാന്‍ ആഗ്രഹിക്കുന്ന ഒരു ചിത്രം സെലക്റ്റ് ചെയ്യുക;ചിത്രത്തില്‍ ടാപ്പ് ചെയ്യുക.
• എഡിറ്റ് ക്ലിക്ക് ചെയ്ത് നിങ്ങള്‍ ആഗ്രഹിക്കുന്ന എല്ലാ എഡിറ്റുകളും ആ ചിത്രത്തില്‍ കൊണ്ട് വരിക.
• ഇപ്പോള്‍, വലത് കോണിലുള്ള ത്രീ ഡോട്ട് ഐക്കണില്‍ ക്ലിക്ക് ചെയ്യണം.
• ശേഷം കോപ്പി എഡിറ്റുകള്‍ സെലക്റ്റ് ചെയ്യുക.
• ഇപ്പോള്‍, മുകളില്‍ ഇടത് വശത്തുള്ള ബാക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്ത് നിങ്ങള്‍ തിരികെ ബാക്ക് പേജിലേക്ക് പോകേണ്ടതുണ്ട്
• തുടർന്ന് നിങ്ങള്‍ ഇപ്പോള്‍ ചെയ്ത എഡിറ്റുകള്‍ പേസ്റ്റ് ചെയ്യാന്‍ ആഗ്രഹിക്കുന്ന എല്ലാ ചിത്രങ്ങളും നിങ്ങൾ സെലക്റ്റ് ചെയ്യണം .
• സെലക്ഷൻ പൂർത്തിയായാൽ താഴെ വലത് വശത്തുള്ള ത്രീ ഡോട്ട് ഐക്കണില്‍ ക്ലിക്ക് ചെയ്യുക.
• അവസാനമായി, പേസ്റ്റ് എഡിറ്റ്സ് എന്ന ഓപ്ഷനില്‍ ടാപ്പ് ചെയ്യുക.
English summary: Batch edit option in ios 16
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്