മലയാളികൾക്ക് ഒരു സന്തോഷ വാർത്ത; ആപ്പിളിന്റെ ഹാൾ  ഓഫ് ഫെയിമിൽ ഇടംനേടി ഒരു കുട്ടനാട് സ്വദേശി

JUNE 22, 2022, 5:19 PM

മലയാളികൾക്ക് ഒരു സന്തോഷ വാർത്ത. ആപ്പിളിന്റെ ഹാൾ ഓഫ് ഫെയിമിൽ ഇടംനേടി ഒരു കുട്ടനാട് സ്വദേശി. ആപ്പിളിന്റെ ക്ലൗഡ് സേവനമായ ഐ ക്ലൗഡ് സർവറിലെ ഗുരുതര പിഴവ് കണ്ടെത്തിയാണ് മങ്കൊമ്പ് കൃഷ്ണവിഹാറിൽ കൃഷ്ണകുമാറിന്റെ മകനും ബി. ടെക് കംപ്യൂട്ടർ സയൻസ് അവസാനവർഷ വിദ്യാർഥിയുമായ കെ എസ് അനന്തകൃഷ്ണന്‍ നേട്ടം സ്വന്തമാക്കിയത്. 

ഐ ക്ലൗഡ് മെയിലിലെ സുരക്ഷാവീഴ്ചയാണ് അനന്തകൃഷ്ണൻ കണ്ടെത്തിയത്. വിവരം ആപ്പിളിന്റെ എൻജിനിയർമാരെ അറിയിക്കുകയും അവർ അത് പരിഹരിക്കുകയും ചെയ്തു. എന്നാൽ, അതിലൂടെ പുതിയ അക്കൗണ്ടുകൾക്ക് മാത്രമേ സുരക്ഷ ലഭിക്കൂവെന്നും പഴയ അക്കൗണ്ടുകളുടെ സുരക്ഷാഭീഷണി നിലനിൽക്കുകയാെണന്നുമുള്ള വിവരവും അനന്തകൃഷ്ണൻ ആപ്പിളിനു കൈമാറി. അതും പരിഹരിച്ചുവരുകയാണ് ഇപ്പോൾ എന്നാണ് അറിയാൻ സാധിക്കുന്നത്.

ഹാൾ  ഓഫ് ഫെയിമിൽ അംഗത്വം നൽകിയതിനൊപ്പം 2500 യു. എസ്. ഡോളറും അനന്ത കൃഷ്ണന് ആപ്പിൾ സമ്മാനമായി നൽകി. മുൻപ് ഗിറ്റ് ഹബ്, ഫെയ്സ്ബുക്ക് തുടങ്ങിയ കമ്പനികളുടെ ഹാൾ  ഓഫ് ഫെയിമിലും അനന്തകൃഷ്ണൻ ഇടം നേടിയിരുന്നു. പ്ലസ്ടുവിനു പഠിക്കുമ്പോൾ മുതൽ എത്തിക്കൽ ഹാക്കിങ് രംഗത്ത് ഗവേഷണം നടത്തിവരുന്ന അനന്തകൃഷ്ണൻ കേരള പൊലീസ് സൈബർ ഡോമിൽ അംഗമാണ്. ചമ്പക്കുളം ഫാ. തോമസ് പോരുക്കര സെൻട്രൽ സ്കൂൾ അധ്യാപിക ശ്രീജാ കൃഷ്ണകുമാറാണ് അമ്മ. സഹോദരി: ഗൗരി പാർവതി. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam