ഇനി ലുക്ക് ഒന്ന് മാറ്റിപ്പിടിക്കാം; ഐഫോൺ 15 എത്തുക വമ്പൻ മാറ്റങ്ങളോടെ

NOVEMBER 23, 2022, 5:42 AM

ആപ്പിൾ ആരാധകർക്ക് സന്തോഷവാർത്ത, ഇനി വരാൻ പോകുന്ന ഐഫോൺ 15 സീരീസ് എത്തുക വമ്പൻ മാറ്റങ്ങളോടെ. ഡിസൈനിലടക്കം വലിയ രീതിയിലുള്ള മാറ്റങ്ങൾ കൊണ്ടുവരാൻ യുഎസ് ആസ്ഥാനമായുള്ള ടെക് ഭീമൻ ആലോചിക്കുന്നതായാണ് വിവരം.

ഏറ്റവും പുതിയ റിപ്പോർട്ട്‌ അനുസരിച്ച് ഐഫോൺ 15ൽ വളഞ്ഞ പിൻഭാഗങ്ങളുള്ള ടൈറ്റാനിയം ബോഡി ആയിരിക്കും ഉപയോഗിക്കുക.ഇത് നിലവിലുള്ള സ്ക്വയർ ഓഫ് ഡിസൈനിനെ മാറ്റിസ്ഥാപിക്കും ബോഡി ടൈറ്റാനിയത്തിലേക്ക് മാറുമ്പോഴും പിന്നിൽ ഗ്ലാസ് കോട്ടിങ് ഉണ്ടായിരിക്കും.

ഫീച്ചറുകളിലും ഇവ ഐഫോൺ 14ൽ നിന്ന് ഏറെ വ്യത്യസ്തരായിരിക്കും.യുഎസ്ബി-സി ചാർജിംഗ് പോർട്ട് ആയിരിക്കും ഇവയ്ക്കൊപ്പം ലഭ്യമാകുക. ഐഫോൺ 15 പ്രോ മോഡലുകളിൽ അതിവേഗ ഡാറ്റാ കൈമാറ്റത്തിനായി തണ്ടർബോൾട്ട് പോർട്ട് അവതരിപ്പിക്കാൻ സാധ്യതയുണ്ടെന്ന് മറ്റൊരു റിപ്പോർട്ട് സൂചിപ്പിക്കുന്നുണ്ട്.

vachakam
vachakam
vachakam

ഐഫോൺ 15പ്രൊ,ഐഫോൺ 15പ്രൊ മാക്സ് മോഡലുകളിൽ കുറഞ്ഞത് യുഎസ്ബി 3.2 അല്ലെങ്കിൽ തണ്ടർബോൾട്ട് 3 പിന്തുണയുള്ള യുഎസ്ബി-സി പോർട്ട് ഉണ്ടായിരിക്കുമെന്ന് ആപ്പിൾ അനലിസ്റ്റ് മിംഗ്-ചി കുവോ അഭിപ്രായപ്പെട്ടു. തണ്ടർബോൾട്ട് 3 പോർട്ട് ബാൻഡ്‌വിഡ്ത്ത് ഫീച്ചർ ചെയ്യാൻ സാധ്യതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

തണ്ടർബോൾട്ട് പോർട്ട് സപ്പോർട്ട് ഒരു പെർഫോമൻസ് ബൂസ്റ്റും വേഗത്തിലുള്ള ഡാറ്റാ ട്രാൻസ്ഫർ വേഗതയും വാഗ്ദാനം ചെയ്യുമെന്നാണ് പ്രതീക്ഷ.വലിയ ഫയലുകൾ വേഗത്തിൽ ഷെയർ ചെയ്യാൻ ഈ ഫീച്ചർ ഏറെ സഹായിക്കും 


vachakam
vachakam
vachakam

English summary: Apple is reportedly planning to bring major design changes


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam