സ്ലേവറി സ്റ്റിമുലേറ്റർ പ്ലേ സ്റ്റോറില്‍ നിന്ന് നീക്കം ചെയ്ത് ഗൂഗിള്‍

MAY 29, 2023, 11:17 PM

വംശീയ വിദ്വേഷം പുലർത്തുന്നതിനെ തുടര്‍ന്ന് വിവാദ ഗെയിം ആപ്ലിക്കേഷന്‍ സ്ലേവറി സ്റ്റിമുലേറ്റർ പ്ലേ സ്റ്റോറില്‍ നിന്ന് നീക്കം ചെയ്ത് ഗൂഗിള്‍. 

ഗെയിമിന്റെ പേരും ആശയവും ബ്രസീലില്‍ വന്‍ പ്രതിഷേധത്തിന് ഇടയാക്കിയതിനെ തുടര്‍ന്നാണ് തീരുമാനം.

ഏപ്രില്‍20-നാണ് ഗെയിം നിര്‍മ്മാണ കമ്പനിയായ മാഗ്‌നസ് ഗെയിംസ് അടിമത്തം എന്ന ആശയത്തില്‍ സ്ലേവറി സ്റ്റിമുലേറ്റര്‍ സമാരംഭിച്ചത്. ഈ ഗെയിമില്‍ അടിമകളായി കാണിക്കുന്നത് കറുത്ത കഥാപാത്രങ്ങളെയാണ്. 

vachakam
vachakam
vachakam

അവയെ വാങ്ങാനും വില്‍ക്കാനും കളിക്കാര്‍ക്ക് സാധിക്കും. കൂടാതെ വാങ്ങിയ കറുത്ത അടിമകളെ ക്രൂരമായി പീഡിപ്പിക്കുന്നതിനുള്ള ഓപ്ഷനുകളും ഗെയിമില്‍ ഉണ്ട്.

പ്ലേ സ്റ്റോറിൽ നിന്ന് ഗെയിം നീക്കം ചെയ്യുന്നതിന് മുമ്പായി 1000ത്തിലധികം പേരാണ് ഡൗണ്‍ലോഡ് ചെയ്തിരുന്നത്. കൂടാതെ 5ല്‍ നാല് സ്റ്റാറാണ് റേറ്റിങ്ങായി ലഭിച്ചത്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam