ഇന്ത്യയുടെ ബൗളിങ് പരിശീലകനാകാന്‍ സഹീര്‍ ഖാന്‍; ലക്ഷ്മിപതി ബാലാജിയും പരിഗണനയില്‍

JULY 10, 2024, 3:46 PM

ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീമിൻ്റെ ബൗളിംഗ് കോച്ച് സ്ഥാനത്തേക്ക് മുൻ ഇന്ത്യൻ താരങ്ങളായ സഹീർ ഖാനെയും ലക്ഷ്മിപതി ബാലാജിയെയും പരിഗണിക്കുന്നു.

ഗംഭീറുമായി ആലോചിച്ച ശേഷം ബിസിസിഐ മറ്റ് സ്റ്റാഫുകളെ പ്രഖ്യാപിക്കും.വിനയ് കുമാറിനെ ബൗളിംഗ് കോച്ചായി കൊണ്ടുവരാൻ ഗൗതം ഗംഭീർ ആഗ്രഹിക്കുന്നതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. 

ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിന് വേണ്ടി യുവതാരങ്ങളെ സ്കൗട്ട് ചെയ്യുന്ന ടാലൻ്റ് സ്കൗട്ടിലെ അംഗമാണ് വിനയ് കുമാർ.

vachakam
vachakam
vachakam

എന്നാൽ വിനയ് കുമാർ ബൗളിംഗ് പരിശീലകനായതിൽ ബിസിസിഐ തൃപ്തരല്ലെന്നും സഹീർ ഖാനും ലക്ഷ്മിപതി ബാലാജിക്കുമാണ് പ്രഥമ പരിഗണന നൽകുന്നതെന്നും വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.

ഇന്ത്യക്കായി മൂന്ന് ഫോർമാറ്റുകളിലായി 309 മത്സരങ്ങളിൽ നിന്നായി 610 വിക്കറ്റുകളാണ് സഹീർ ഖാൻ വീഴ്ത്തിയത്. 2011ൽ ഇന്ത്യ ഏകദിന ലോകകപ്പ് നേടിയപ്പോൾ സഹീർ ടീമിൻ്റെ ഭാഗമായിരുന്നു. ഇന്ത്യക്കായി എട്ട് ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 27 വിക്കറ്റും 30 ഏകദിനങ്ങളിൽ നിന്ന് 34 വിക്കറ്റും ലക്ഷ്മിപതി ബാലാജി നേടിയിട്ടുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam