'നഷ്ടപ്പെട്ട സമയത്തെ ഓർത്ത് ദുഃഖിക്കുന്നില്ല'; ടെസ്റ്റ് ടീമിലേക്കുള്ള മടങ്ങിവരവിനെ കുറിച്ച് അജിങ്ക്യ രഹാനെ

JUNE 4, 2023, 9:12 AM

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനുള്ള ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തിയതിൽ വൈകാരിക പ്രതികരണവുമായി അജിങ്ക്യ രഹാനെ. നീണ്ട 18 മാസങ്ങൾക്ക് ശേഷം അജിങ്ക്യ രഹാനെ ടീമിൽ തിരിച്ചെത്തി.

എന്നാൽ സമയം നഷ്ടപ്പെട്ടതിൽ തനിക്ക് പശ്ചാത്താപമില്ലെന്നായിരുന്നു താരത്തിന്റെ പുതിയ പ്രതികരണം. നഷ്ടപ്പെട്ട സമയത്തെക്കുറിച്ച് തനിക്ക് പശ്ചാത്താപമില്ലെന്നും ഓസ്‌ട്രേലിയയ്‌ക്കെതിരായ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഐപിഎല്ലിൽ ഉണ്ടായിരുന്ന പോസിറ്റീവ് മനോഭാവം ഉപയോഗിക്കുമെന്നും രഹാനെ വ്യക്തമാക്കി.

"18-19 മാസങ്ങൾക്ക് ശേഷമാണ് ടെസ്റ്റ് ടീമിലേക്ക് തിരിച്ചു വരുന്നത്. കഴിഞ്ഞ കാലങ്ങളിൽ സംഭവിച്ചത് നല്ലതാണോ മോശമാണോ എന്നതിനെ പറ്റി ഞാൻ ചിന്തിക്കുന്നില്ല. ഐപിഎല്ലിന് മുൻപും നല്ല പ്രകടനം കാഴ്ച വയ്ക്കാൻ സാധിച്ചിരുന്നു. ചെന്നൈയ്ക്കായി നല്ല രീതിയിൽ കളിക്കാനും കഴിഞ്ഞിരുന്നു. അതുകൊണ്ട് തന്നെ ഈ തിരിച്ചു വരവ് അല്‍പം വൈകാരികമാണ്", രഹാനെ പറഞ്ഞു.

vachakam
vachakam
vachakam

ഐപിഎല്ലിലെ രഹാനെയുടെ പ്രകടനം ഇതിനോടകം തന്നെ വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു. മുംബൈക്കെതിരായ മത്സരത്തിൽ 27 പന്തിൽ നിന്നായി 61 റൺസ് നേടിയ രഹാനെയുടെ വെടിക്കെട്ട് പ്രകടനം ഏറെ പ്രശംസ നേടി. "ടി 20 ആയാലും, ടെസ്റ്റ് പരമ്പര ആയാലും ഫോർമാറ്റിനെ കുറിച്ച് ചിന്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. കാര്യങ്ങൾ കൂടുതൽ സങ്കീർണമാക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. എല്ലാം കൂടുതൽ ലളിതമാക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്. അതായിരിക്കും എനിക്ക് നല്ലത്", രഹാനെ വ്യക്തമാക്കി.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam