ന്യൂഡല്‍ഹി: ഏഷ്യാ കപ്പ് പാകിസ്ഥാനിലേക്കില്ലെന്ന ഇന്ത്യന്‍ ടീമിന്റെ കടുത്ത നിലപാടിന് വഴങ്ങി ഐസിസി ഇന്ത്യയുടെ മത്സരങ്ങള്‍ പൊതുവേദിയിലേക്ക് മാറ്റി നടത്താന്‍ തീരുമാനിച്ചിരുന്നു.
പിന്നാലെ ഈ വര്‍ഷം ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ലോകകപ്പിലെ തങ്ങളുടെ മത്സരങ്ങള്‍ ഇന്ത്യയില്‍ നിന്നു മാറ്റണമെന്ന നിലപാടുമായി പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് രംഗത്തെത്തിയതായി റിപ്പോര്‍ട്ടുകള്‍.
തങ്ങള്‍ ഇന്ത്യന്‍ മണ്ണില്‍ ലോകകപ്പ് കളിക്കാന്‍ ഇല്ലെന്നും പാകിസ്ഥാന്റെ മത്സരങ്ങള്‍ ബംഗ്ലാദേശ്, ശ്രീലങ്ക എന്നിവിടങ്ങളിലെ ഏതെങ്കിലും വേദിയിലേക്ക് മാറ്റണമെന്നുമാണ് പാക് നിലപാടെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ വര്‍ഷം ഒക്ടോബര്‍- നവംബര്‍ മാസങ്ങളിലായാണ് ഏകദിന ലോകകപ്പ് പോരാട്ടങ്ങള്‍.
ഇന്ത്യന്‍ ടീമിനെ ഏഷ്യാ കപ്പ് കളിക്കാന്‍ പാകിസ്ഥാനിലേക്ക് അയക്കാത്ത ബിസിസിഐ നടപടിയാണ് പാകിസ്ഥാന്റെ തീരുമാനത്തിന് പിന്നില്‍. ഇന്ത്യ പാക് മണ്ണില്‍ കളിക്കില്ലെങ്കില്‍ പാകിസ്ഥാന്‍ ഇന്ത്യന്‍ മണ്ണിലും കളിക്കില്ലെന്ന് പാക് ക്രിക്കറ്റിനോടടുത്ത വൃത്തങ്ങള്‍ വെളിപ്പെടുത്തിയെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്