ഐസിസിയുടെ ഏകദിന ലോകകപ്പ് അടുത്ത മാസം ആരംഭിക്കും. ഇതിനിടയില്‍ കപ്പടിക്കാന്‍ ഇന്ത്യക്കു ബെസ്റ്റ് ടീം കോമ്പിനേഷന്‍ നിര്‍ദേശിച്ചിരിക്കുകയാണ് യോഗ്രാജ് സിങ്.
ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ ഓപ്പണിങില്‍ നിന്നും ഇന്ത്യ മാറ്റിയേ തീരുവെന്നാണ് മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ യുവരാജ് സിങിന്റെ പിതാവും ക്രിക്കറ്ററുമായിരുന്ന അദ്ദേഹത്തിന്റെ അഭിപ്രായം. പകരം ശുഭ്മന്‍ ഗില്ലിന്റെ ഓപ്പണിങ് പങ്കാളിയായി ഇടംകൈയന്‍ ബാറ്റര്‍ ഇഷാന്‍ കിഷനെ കളിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. ഓപ്പണിങില്‍ വലംകൈ- ഇടംകൈ കോമ്പിനേഷന്‍ വേണ്ടത് വളരെ പ്രധാനമാണ്.
സച്ചിന്‍ ടെണ്ടുല്‍ക്കറും ഇടംകൈയനായ സൗരവ് ഗാംഗുലിയുമായിരുന്നു ഒരു സമയത്തു നമ്മുടെ ടീമിനായി ഓപ്പണ്‍ ചെയ്തിരുന്നത്. ഇടംകൈ- വലംകൈ കോമ്പിനേഷന്‍ വന്നപ്പോള്‍ 75 ശതമാനം മല്‍സരങ്ങളിലും ടീമിനു വളരെ മികച്ച തുടക്കമാണ് ലഭിച്ചിട്ടുള്ളതെന്നു യോഗ്രാജ് വിശദമാക്കി.
2002ല്‍ ഇംഗ്ലണ്ടുമായുള്ള നാറ്റ് വെസ്റ്റ് ട്രോഫി ഫൈനല്‍ പലരും മറന്നിട്ടുണ്ടാവില്ല. അന്നു റണ്‍ചേസില്‍ സച്ചിനും സൗരവും ചേര്‍ന്ന് ഓപ്പണിങ് വിക്കറ്റില്‍ 90 റണ്‍സിന്റെ മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്തിയിരുന്നു. സൗരവ് ഇംഗ്ലീഷ് ബൗളര്‍മാരെ നന്നായി പ്രഹരിക്കുകയും ചെയ്തു.
അതിനു ശേഷം ചില വിക്കറ്റുകള്‍ നമുക്കു നഷ്ടമായെങ്കിലും യുവിയും മുഹമ്മദ് കൈഫും ചേര്‍ന്നു ഇന്ത്യയെ വിജയത്തിലെത്തിക്കുകയായിരുന്നു. അതുകൊണ്ടു തന്നെയാണ് ഈ ലോകകപ്പിലും ഇടംകൈ-വലംകൈ ഓപ്പണിങ് കോമ്പിനേഷന്‍ തന്നെ വേണമെന്നു താന്‍ ആവശ്യപ്പെടുന്നതെന്നും യോഗ്രാജ് പറഞ്ഞു.
ശുഭ്മന്‍ ഗില്ലും ഇഷാന്‍ കിഷനും ഓപ്പണിങില്‍ പെര്‍ഫെക്ട് ജോടികളാണ്. രോഹിത് ശര്‍മ ഓപ്പണിങ് വിട്ട് മൂന്നാം നമ്പറില്‍ കളിക്കണം. നിലവില്‍ മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യുന്ന വിരാട് കോലി നാലാം നമ്പറിലേക്കും മാറണം. ഇതാണ് ഏറ്റവും മികച്ച ടോപ്പ് ഫോര്‍. ഈ ലൈനപ്പ് ഇന്ത്യ പരീക്ഷിക്കുകയാണെങ്കില്‍ ലോകകപ്പ് നമ്മള്‍ ജയിക്കുമെന്നു താന്‍ ഉറപ്പിച്ചു പറയുന്നതായും യോഗ്രാജ് കൂട്ടിച്ചേര്‍ത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്