ഞാൻ മാഡ്രിഡിലാണെങ്കിൽ എന്തിനാണ് ഭാവിയെക്കുറിച്ച് സംസാരിക്കുന്നത്: ബെൻസീമ

JUNE 2, 2023, 1:31 PM

ബെൻസീമ സൗദി അറേബ്യയിലേക്ക് എന്ന അഭ്യൂഹങ്ങൾക്ക് അവസാനമാകുന്നു. സൗദിയിൽ നിന്ന് വലിയ ഓഫർ നിരസിച്ച് റയൽ മാഡ്രിഡിൽ തന്നെ തുടരാൻ ബെൻസീമ തീരുമാനിച്ചതായി മാർക്ക റിപ്പോർട്ട് ചെയ്യുന്നു. മാർക്ക നടത്തിയ ചടങ്ങിൽ ബെൻസീമ പങ്കെടുത്തിരുന്നു. അവിടെ റയൽ മാഡ്രിഡ് വിടും എന്ന വാർത്തകൾ ബെൻസീമ തന്നെ നിരസിച്ചിരുന്നു.

റയൽ മാഡ്രിഡിൽ ഇപ്പോൾ തന്റെ ആവശ്യം ഉണ്ടെന്നും ഒരു സീസൺ കൂടെ റയലിനായി മികച്ച രീതിയിൽ കളിക്കാൻ തനിക്കാകുമെന്നും ബെൻസീമ വിശ്വസിക്കുന്നു. താൻ റയൽ മാഡ്രിഡിൽ ഇരിക്കെ ഭാവിയെ കുറിച്ച് എന്താണ് സംസാരിക്കേണ്ടത് എന്ന് ബെൻസീമ ചോദിച്ചു.

'മാഡ്രിഡ് ആരാധകരോട് സംസാരിക്കണോ? എന്തിനെക്കുറിച്ചാണ് സംസാരിക്കുക? ഞാൻ മാഡ്രിഡിലാണെങ്കിൽ എന്തിനാണ് ഭാവിയെക്കുറിച്ച് സംസാരിക്കുന്നത്.' അദ്ദേഹം ചോദിച്ചു. ഇന്റർനെറ്റിൽ കേൾക്കുന്നത് സത്യമല്ല എന്നും ബെൻസീമ പറഞ്ഞു.
'ആരാണ് സംസാരിക്കുന്നത് ഇന്റർനെറ്റിൽ അല്ലെ, ഇന്റർനെറ്റിൽ കേൾക്കുന്നത് യാഥാർഥ്യമല്ല'. അദ്ദേഹം പറഞ്ഞു. റയൽ മാഡ്രിഡിൽ തുടരണോ അതോ വിടണോ? ഇപ്പോൾ, ഞാൻ ഇവിടെയുണ്ട്. ശനിയാഴ്ച ഞങ്ങൾക്ക് ഒരു കളിയുണ്ട്. അതിലാണ് ശ്രദ്ധ. അദ്ദേഹം പറഞ്ഞു.

vachakam
vachakam
vachakam

'റയൽ മാഡ്രിഡ് ആരാധകർ എന്നെ എത്രമാത്രം സ്‌നേഹിക്കുന്നുവെന്ന് എനിക്കറിയാം. ഞാൻ കളിക്കളത്തിലായിരിക്കുമ്പോൾ എനിക്ക് അത് അറിയാം. ഞാൻ അവർക്കായി എന്റെ ഏറ്റവും മികച്ചത് എപ്പോഴും നൽകുന്നു.' ബെൻസീമ കൂട്ടിച്ചേർത്തു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam